ഓണം ദേശീയ ഉത്സവമായി പ്രഖ്യാപിക്കണം: മാന്നാനം സുരേഷ്

Thiruvananthapuram

തിരുവനന്തപുരം: ലോകത്തുള്ള മലയാളികള്‍ എല്ലാം ഒന്നടങ്കം ആഘോഷിക്കുന്ന ഓണം ഇന്ത്യയില്‍ ദേശീയ ഉത്സവവുമായി പ്രഖ്യാപിക്കണമെന്ന് ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന പ്രസിഡന്റും ജനതാദള്‍ നേതാവുമായ മാന്നാനം സുരേഷ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുള്ള നിവേദനം ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോഹ്യ കര്‍മ്മ സമിതി തിരുവനന്തപുരം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാന്നാനം സുരേഷ്.

രക്ഷാധികാരി മുണ്ടേല പ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജനറല്‍ ജന്‍സ് നാഥ് മിയ്യനാട്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ബെന്നി തോമസ് രാജു കല്ലുകളും, ജിജി ഇടാട്ടുചിറ, രാജേഷ് കായംകുളം, അലി ഫാത്തിമ, തോമസ് പൊടിമറ്റം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് റിലാഷ് പാറശാല തുടങ്ങിയവര്‍ പ്രസംഗിച്ചു. സതീഷ് കുമാര്‍ കായംകുളം സ്വാഗതവും ചന്ദ്രകുമാര്‍ കോട്ടയം നന്ദിയും പറഞ്ഞു.