തിരുവോണനാളില്‍ ദമ്പതികള്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Kollam

കൊല്ലം: തിരുവോണനാളില്‍ ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറയിലാണ് സംഭവം. ഓച്ചിറ മഠത്തില്‍ കാരായ്മ കിടങ്ങില്‍ വീട്ടില്‍ ഉദയന്‍, ഭാര്യ സുധ എന്നിവരാണ് ജീവനൊടുക്കിയത്. സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പറയുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ഇത് സംബന്ധിച്ച വിവരം ഓച്ചിറ പൊലീസിന് ലഭിച്ചത്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ ആത്മഹത്യക്ക് പിന്നിലുള്ള കാരണം കണ്ടെത്താന്‍ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്ക് രണ്ടാള്‍മക്കളാണുള്ളത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.