തിരുവനന്തപുരം: ഓണമാഘോഷിക്കാന്‍ മലയാളി കുടിച്ചുതീര്‍ത്തത് 665 കോടിയുടെ മദ്യം. കഴിഞ്ഞ എട്ടുദിവസത്തെ കണക്കാണിത്. കഴിഞ്ഞ വര്‍ഷം 624 കോടിയുടെ മദ്യമായിരുന്നു ഈ കാലയളവില്‍ വില്‍പ്പന നടത്തിയിരുന്നത്. ഇത്തവണ 41 കോടിയുടെ വര്‍ദ്ധനവാണ് മദ്യവില്‍പ്പനയില്‍ ഉണ്ടായത്. എട്ടുദിവസത്തെ കണക്കാണിത്. വരും ദിവസങ്ങളിലും വില്‍പ്പന തകൃതിയായി നടക്കുമെന്ന് തന്നെയാണ് കണക്കുകൂട്ടല്‍.
ഈ വര്‍ഷത്തെ ഓണ വില്‍പ്പനയില്‍ വരുമാനം 770 കോടി രൂപയാകുമെന്നാണ് ബെവ്‌കോ പ്രതീക്ഷ. ഉത്രാട ദിനത്തില്‍ മാത്രം സംസ്ഥാനത്ത് 116 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വര്‍ഷം 112 കോടിയുടെ മദ്യവില്‍പനയായിരുന്നു നടന്നത്. ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. 1.06 കോടി രൂപയുടെ മദ്യം ഇവിടെ മാത്രം വിറ്റഴിച്ചു. രണ്ടാം സ്ഥാനം കൊല്ലം ആശ്രാമം ഔട്ട് ലെറ്റാണ്. 1.01 കോടി രൂപ. ഉത്രാടത്തിന് ബെവ്‌കോയുടെ നാല് ഔട്ട്‌ലെറ്റുകളിലെ വില്‍പന ഒരു കോടി കവിഞ്ഞിരുന്നു.