അവധിക്കാല സൗജന്യ കോഴ്സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Kollam

കൊല്ലം : പാരിപ്പള്ളി യു കെ എഫ് എൻജിനീയറിങ് കോളേജിൽ സംഘടിപ്പിക്കുന്ന അവധിക്കാല സൗജന്യ കോഴ്സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക് ബൈക്ക് ഡിസൈൻ, ഗെയിം ഡിവലപ്മെന്റ് യൂസിങ് പൈത്തൺ, എ ഐ യൂസിങ് പൈത്തൺ, റോബോട്ടിക് വർക്ക്ഷോപ്പ്, റോ-ബോട്ടിക്സ് കോഴ്സ്, ഡ്രോൺ വർക്ക്ഷോപ്പ്, ക്രിയേറ്റീവ് ഡിസൈൻ ആൻഡ് മോഡലിംഗ് എന്നീ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു തലം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാനുള്ള അവസരം ഉള്ളത്.

കൂടാതെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷ എഴുതി നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. കോളേജിലെ വ്യത്യസ്ത ഡിപ്പാര്‍ട്ട്മെന്‍റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിശീലനത്തില്‍ പങ്കെടുത്ത് കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഇന്നവേഷന്‍ കൗണ്‍സിലിന്‍റെയും കേരള സര്‍ക്കാര്‍ സംരംഭമായ ഐഇഡിസിയുടെയും ഇ ഡി ക്ലബ്ബിന്‍റെയും അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഏപ്രിൽ 22 മുതൽ ക്ലാസുകൾ ആരംഭിക്കും. അപേക്ഷിക്കുന്നതിന് https://www.ukfcet.ac.in/education4.0/vacationcourse എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വിശദവിവരങ്ങൾക്ക് 8893009997, 8129392896