കലയിലൂടേയും എഴുത്തിലൂടെയും ഫാഷിസ്റ്റുകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കണം

Kozhikode

കോഴിക്കോട്: കലയിലൂടേയും എഴുത്തിലൂടെയും ഫാഷിസ്റ്റുകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കണമെന്ന് സാഹിത്യകാരന്‍ പി.കെ. പാറക്കടവ് പറഞ്ഞു. ഭരണകൂട ഭീകരതക്കതിരെ തനിമ കലാ സാംസ്‌കാരിക വേദി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച കലാകാരന്‍മാരുടെ പ്രതിഷേധം കലാരവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലയിലും ഫാഷിസ്റ്റുകള്‍ അഴിഞ്ഞാടുന്ന കാലമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് ടി.കെ. അലി പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു. സലിം കുരിക്കലകത്ത്, ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ, റിയാസ് കുറ്റിക്കാട്ടൂര്‍, ബക്കര്‍ വെള്ളിപറമ്പ്, അമീന്‍ ജൗഹര്‍, അശ്‌റഫ് വെള്ളിപറമ്പ്, ബശീര്‍ പൊറ്റശ്ശേരി, ശമീര്‍ ബാബു കൊടുവള്ളി, അശ്‌റഫ് വാവാട്, സിദ്ദീഖ് വചനം, നസീബ ബഷീര്‍,
ബഷീര്‍ മുട്ടാഞ്ചേരി എന്നിവര്‍ സംസാരിച്ചു.

വാക്കും വരയും, പ്രതിഷേധ പട്ടുകളുടെ അവതരണം, നാടകം തുടങ്ങിയ കലാവിഷ്‌കാരങ്ങളും നടന്നു. സലാം കരുവമ്പൊയില്‍ സ്വാഗതവും സെക്രട്ടറി സി.എ. കരീം നന്ദിയും പറഞ്ഞു.