കോഴിക്കോട്: പോക്കറും റമ്മിയും ധിഷണയിലൂടെ സ്വന്തം കഴിവുപയോഗിച്ച് വിജയം കണ്ടെത്തേണ്ട ഗെയിമുകളാണെന്ന് ദല്‍ഹി ഐ.ഐ.ടി പഠനം കണ്ടെത്തി. ഐ ഐ ടിഡല്‍ഹിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഓട്ടോമേഷന്‍, കേഡന്‍സ് ചെയര്‍, അസോസിയേറ്റ് പ്രെഫസറുമായ തപന്‍ കെ. ഗാന്ധി, അദ്ദേഹത്തിന്റെ ടീമിനൊപ്പം അടുത്തിടെ നടത്തിയ ഒരു പഠനമാണ് ഓണ്‍ലൈനിലെ പോക്കറും റമ്മിയും കഴിവും ബുദ്ധിയുമുപയോഗിച്ച് വിജയം വരിക്കേണ്ടുന്ന കളികളാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
ഓണ്‍ലൈനിലെ പോക്കറും, റമ്മിയും ഭാഗ്യത്തിന്റെയോ കഴിവിന്റെയോ കളിയോ?’ എന്ന വിഷയത്തിലായിരുന്നു പഠനം.
പോക്കറിലും റമ്മിയിലും വിജയിക്കുന്നതിന് ആവശ്യമായ ധിഷണയുടെയും മറ്റ് കഴിവുകളുടെയും പ്രാധാന്യം ഈ പഠനത്തിലൂടെ ഇവര്‍ കണ്ടെത്തുന്നുണ്ട്. കൂടാതെ ഒരു കായിക വിനോദം പോലെ അനുഭവത്തിന്റെയും കഴിവുകളുടെയും അടിസ്ഥാനത്തില്‍ കായികരംഗത്ത് കളിക്കാരന്‍ എടുക്കുന്നതുപോലെ എല്ലാ നിലക്കുമുള്ള അധ്വാനം ആവശ്യപ്പെടുന്നവയാണിതെന്നും പഠനം അടിവരയിടുന്നുണ്ട്.
പോക്കര്‍ ഗെയിം ഓഫ് സ്‌കില്‍ ആണെന്ന് സ്ഥിരീകരിക്കുന്ന ഒരു റിപ്പോര്‍ട്ട് നേരത്തെ പ്രസിദ്ധീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച കോഴിക്കോട് ഐ ഐ എമ്മിലെ സ്ട്രാറ്റജിക് മാനേജ്‌മെന്റ് അസോസിയേറ്റ് പ്രൊഫസര്‍ ദീപക് ദയാനിതിയും ഈ ഗവേഷണത്തെക്കുറിച്ചുള്ള തന്റെ സമാനമായ വീക്ഷണങ്ങള്‍ നേരത്തെ പങ്കുവെച്ചിരുന്നു. ‘പോക്കര്‍, റമ്മി തുടങ്ങിയ ഓണ്‍ലൈന്‍ കാര്‍ഡ് ഗെയിമുകളില്‍ അടിസ്ഥാനപരമായി ഭാഗ്യത്തിനല്ല, ധിഷണാപരമായ കഴിവിനാണ് പ്രാധാന്യമെന്നാണ് ദയാനിധിയും കണ്ടെത്തി പറയുന്നത്.