‘ഫ്രീ ചൈല്‍ഡ് ‘ , ‘സമൂഹം ചര്‍ച്ചചെയ്യേണ്ട ആശയം: ആരതി പി എം

Kozhikode

കോഴിക്കോട്: പ്രത്യുത്പാദന നീതി എന്നത് സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ആരതി പി എം പറഞ്ഞു. രക്ഷിതാക്കളാവാന്‍ ആഗ്രഹിക്കാത്ത ഒരുപാട് ദമ്പതികള്‍ ഇവിടെയുണ്ട്. ആഗ്രഹിച്ചിട്ടും പറ്റാതെ പോവുന്ന ക്വിയര്‍ സമൂഹം ഇവിടെയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘പ്രത്യുത്പാദന നീതി: അവകാശങ്ങള്‍, നിയമം, രാഷ്ട്രീയം’ എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയിരുന്നു ആരതി.

ഗര്‍ഭഛിദ്രത്തെയും വാടക ഗര്‍ഭ പാത്രത്തെയും കുറിച്ച് സംസാരിക്കുമ്പോള്‍, ഏറെ ചര്‍ച്ച ചെയ്യേണ്ട ‘ഫ്രീ ചൈല്‍ഡ്’ എന്ന ആശയം പൊതുസമൂഹത്തിലേക്ക് എത്തിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കണം. ഗര്‍ഭ പാത്ര വാടകയുടെ കാര്യം എടുത്താല്‍ 2018ല്‍ ഇന്ത്യയില്‍ 48 ഓളം സ്ത്രീകള്‍ ദാരിദ്ര്യത്തില്‍ നിന്നും രക്ഷപെടാനുള്ള വഴിയായാണ് ഇതിനെ കാണുന്നതെന്നും ആരതി പി. എം കൂട്ടിചേര്‍ത്തു.

ട്രാന്‍സ് വുമണ്‍ മദര്‍ എന്ന നിലയില്‍ ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ ഇത്തരം പ്രതികൂല ഘടകങ്ങളെ സ്വീകരിക്കാറില്ലെന്ന് സിയ പവല്‍ പറഞ്ഞു. ട്രാന്‍സ് ജന്ററില്‍ നിരവധി പേര്‍ക്ക് ഈ മുന്നേറ്റം പ്രചോദനമായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു കുഞ്ഞിനെ എങ്ങനെ വളര്‍ത്തണം എന്ന് ഞങ്ങളെ വളര്‍ത്തിയതിലൂടെ മനസ്സിലായെന്നും. മതപരമായ പ്രശ്‌നങ്ങളാണ് പ്രതിസന്ധികള്‍ സൃഷ്ടിച്ചതെന്നും അച്ഛന്‍ അമ്മ പൂര്‍ണമാവുന്നത് വാക്കിലല്ല, കര്‍മ്മം കൊണ്ടുമാത്രമാണെന്നും സിയ പാവല്‍ പറഞ്ഞു.