വിശപ്പടക്കാൻ പോലും അവകാശം നിഷേധിക്കുന്ന ഇസ്രയേലി നിലപാടിനെതിരെ പ്രതിഷേധമുയരണം: ഷുക്കൂർ സ്വലാഹി

Kozhikode

കോഴിക്കോട്: വിശപ്പടക്കാൻ പോലും അവകാശം നിഷേധിക്കുന്ന ഇസ്രയേലി നിലപാടിനെതിരെ പ്രതിഷേധമുയരണമെന്ന് ഷുക്കൂർ സ്വലാഹി പറഞ്ഞു. ഭക്ഷണപ്പൊതി വാങ്ങാനെത്തിയവരെ കൂട്ടക്കൊല നടത്തിയ ഇസ്രായേലി പട്ടാളത്തിന്റെ നടപടി ക്രൂരതയാണ്. മാസങ്ങളായി ഉപരോധങ്ങളാൽ വീർപ്പുമുട്ടുന്ന ഒരു ജനതയുടെ വിശപ്പടക്കാനുള്ള അവകാശങ്ങൾ പോലും നിഷേധിക്കുന്ന ഇസ്രയേലി ക്രൂരതക്കെതിരെ ലോക മനസാക്ഷി ഉണരണം. ഇസ്രായേലിന്‍റെ കൂട്ടക്കുരുതിക്കെതിരെ രംഗത്തുവന്ന രാജ്യങ്ങളുടെയും വ്യത്യസ്ത മത വിശ്വാസികളുടെയും നിലപാട് പ്രതീക്ഷാർഹമാണ്. മാസങ്ങളായി തുടരുന്ന ഇസ്രയേലി ഭീകരതക്ക് മുന്നിൽ മുപ്പതിനായിരത്തിലേറെ ആളുകൾ ഇതിനകം മരിച്ചു വീണു. വീടുകൾ തകർക്കപ്പെട്ടവരും പരിക്കേറ്റവരും അഭയാർത്ഥികളായി ആട്ടിയോടിക്കപ്പെട്ടവരും ഇതിനെക്കാൾ എത്രയോ ഇരട്ടിയാണ്. രക്തരൂക്ഷിതമായ ഇസ്രായേലി അധിനിവേശ പോരാട്ടങ്ങൾക്ക് മുന്നിൽ വിശപ്പടക്കാൻ പോലും അവകാശമില്ലാതെ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് വേണ്ടി നാം ആത്മാർത്ഥമായി പ്രാർത്ഥിക്കണമെന്നും ഷുക്കൂര്‍ സ്വലാഹി അഭ്യര്‍ത്ഥിച്ചു.