ആലപ്പുഴ: ഓട്ടോറിക്ഷ അച്ചകോവിലാറ്റിലേക്ക് മറിഞ്ഞ് കാണാതായ മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം നടന്നത്. അപകടത്തില്‍ മൂന്ന് വയസുകാരന്റെ മാതാവ് ചങ്ങന്നൂര്‍ വെണ്‍മണി പാറചന്ത വലിയപറമ്പില്‍ ആതിര എസ് നായരുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെടുത്തിരുന്നു.
ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ 5 പേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയായിരുന്നു നിയന്ത്രണം വിട്ട് അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞത്. ചെങ്ങന്നൂര്‍ വെണ്‍മണി പാറചന്ത വലിയപറമ്പില്‍ ആതിര എസ് നായരുടെ ഇളയ മകന്‍ കാശിനാഥിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്.
അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഓട്ടോഡ്രൈവര്‍ ഉള്‍പ്പെടെ 3 പേരെ രക്ഷപ്പെടുത്തി. എന്നാല്‍ ആതിര അപകടത്തില്‍ മരിക്കുകയും കാശിനാഥിനെ കാണാതാവുകയുമായിരുന്നു. നീരൊഴുക്ക് ശക്തമായതിനാല്‍ ഇന്നലെ രാത്രി ഒന്‍പതോടെ കാശിനാഥിനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ഇന്നു രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.