ആശുപത്രിയിലെ കുളിമുറിയില്‍ 10വയസുകാരിക്കുനേരെ ലൈംഗീകാതിക്രമം; യുവാവ് പിടിയില്‍

Alappuzha

ആലപ്പുഴ: ആശുപത്രിയിലെ കുളിമുറിയില്‍ പത്തു വയസുകാരിക്കുനേരെ ലൈംഗീകാതിക്രമം കാട്ടിയ യുവാവ് പിടിയില്‍. പുന്നപ്ര കപ്പക്കട പൊള്ളിയില്‍ അരുണി നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു സംഭവം.

കുട്ടിയുടെ മാതാവ് ഇവിടെ ചികിത്സയിലാണ്. അമ്മയക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്ന കുട്ടി കുളിക്കാന്‍ കയറിയപ്പോഴാണ് സംഭവം. കുട്ടി നിലവിളിച്ചതിനെത്തുടര്‍ന്ന് ആളുകളെത്തി യുവാവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.