പതിനേഴാമത് അന്താരാഷ്ട്ര അറബിക് വിദ്യാര്‍ത്ഥി സമ്മേളനം നാളെ ഓമശ്ശേരിയില്‍

Kerala

കോഴിക്കോട്: കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) വിദ്യാര്‍ത്ഥി വിഭാഗമായ മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം എസ് എം) സംഘടിപ്പിക്കുന്ന പതിനേഴാമത് അന്താരാഷ്ട്ര അറബിക് വിദ്യാര്‍ത്ഥി സമ്മേളനം സെപ്റ്റംബര്‍ ആറിന് ഓമശ്ശേരിയില്‍ നടക്കും. ധാര്‍മികതയാണ് മാനവികതയുടെ ജീവന്‍ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനം. പുതുതലമുറക്ക് ധാര്‍മിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുക, ലഹരി വിരുദ്ധ ബോധ വല്‍ക്കരണം, ജനാധിപത്യ ബഹുസ്വര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രോല്‍സാഹിപ്പിക്കുക, ഉന്നത അക്കാദമിക തലങ്ങളിലേക്ക് ന്യൂജനറേഷന്‍ പഠിതാക്കളെ പ്രചോദിപ്പിക്കുക തുടങ്ങിയവയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

രണ്ട് വേദികളില്‍ പന്ത്രണ്ട് സെഷനുകളിലായി നടക്കുന്ന സമ്മേളനം കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. ലിബിയന്‍ അംബാസഡര്‍ (ന്യൂഡല്‍ഹി) മുഹമ്മദ് മസ്ഊദ് സൂഹിയ്യ് മുഖ്യാതിഥിയായി സംബന്ധിക്കും. എം എസ് എം സംസ്ഥാന പ്രസിഡന്റ് അമീന്‍ അസ്‌ലഹ് അധ്യക്ഷത വഹിക്കും. പി ടി എ റഹീം എം എല്‍ എ, കെ എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. പി കെ ഹുസൈന്‍ മടവൂര്‍, കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, കെ എന്‍ എം കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് സി മരക്കാരുട്ടി, ഫാറൂഖ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഇ കെ സാജിദ്, ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് റഹ് മത്തുല്ല സ്വലാഹി പുത്തൂര്‍, എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹ്ഫി ഇംറാന്‍ സ്വലാഹി, എം എസ് എം സംസ്ഥാന സെക്രട്ടറി ഷിബിലി മുഹമ്മദ് എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കും.

തുടര്‍ന്ന് നടക്കുന്ന പഠന സെഷനുകളില്‍ മഹ്‌സൂം അഹമദ് സ്വലാഹി, അലി ശാക്കിര്‍ മുണ്ടേരി, മുസ്തഫ തന്‍വീര്‍, ആദില്‍ അത്താണിക്കല്‍, അബ്ദുസ്സലാം ശാക്കിര്‍, ഡോ.പി.എം.എ വഹാബ് എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ഗേള്‍സ് ഗാതറിങ്ങില്‍ നിലമ്പൂര്‍ ഗവണ്‍മെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ സമീറ സ്വലാഹിയ്യ അതിഥിയായി പങ്കെടുക്കും. എം.ജി.എം സ്റ്റുഡന്റ്‌സ് വിംഗ് സംസ്ഥാന സെക്രട്ടറി വാഫിറ ഹന്ന, ബാസില പി.പി, ഫാത്തിമ ഷിഫ സി.കെ, മുഹ്‌സിന മുഹ്‌സിന്‍, ആയിഷ സമ, എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

വേദി രണ്ടില്‍ നടക്കുന്ന അറബിക് ഗവേഷണ വിദ്യാര്‍ത്ഥി സംഗമം ഫാറൂഖ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. യു.പി മുഹമ്മദ് ആബിദ് ഉദ്ഘാടനം ചെയ്യും. സുല്ലമുസ്സലാം അറബിക് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അബ്ദുല്ല നജീബ് അധ്യക്ഷത വഹിക്കും. ബസ്സാം അഹമ്മദ് (യമന്‍) ഹബീബ് റഹ്മാന്‍ (ജാമിഅഃ മില്ലിയ ഇസ്ലാമിയ ഡല്‍ഹി) എന്നിവര്‍ അതിഥികളായി പങ്കെടുക്കും. ഗവേഷണ വിദ്യാര്‍ത്ഥികളായ സലീല്‍ മദനി (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), അംജദ് അമീന്‍ (പി.ടി.എം ഗവണ്‍മെന്റ് കോളേജ്), നൗഫല്‍ പി.കെ (അന്‍സാര്‍ അറബിക് കോളേജ് വളവന്നൂര്‍), ബിഷ്‌നീന്‍ ഹുദ (ഫാറൂഖ് കോളേജ്), ഷഹാന സി പി (മദീനത്തുല്‍ ഉലൂം അറബിക് കോളേജ് പുളിക്കല്‍), ആഷിക് ഷാജഹാന്‍ (എം ഇ എസ് മമ്പാട്), ഷഫീഖ് സ്വലാഹി (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), ഷമീല പുളിക്കല്‍ (അന്‍വാറുല്‍ ഇസ്ലാം മോങ്ങം), ഫഹദ് ബിന്‍ റഷീദ് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഷഫീഖ് ഹസ്സന്‍ അന്‍സാരി (ടി.എം.ജി കോളേജ് തിരൂര്‍), എം.എസ്.എം ഗവേഷണ വിഭാഗം കോര്‍ഡിനേറ്റര്‍ ഷഫീഖ് കണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ഉച്ചക്ക് ശേഷം നടക്കുന്ന ആദര്‍ശ സമ്മേളനത്തില്‍ അഹമദ് അനസ് മൗലവി, ഡോ. മുനീര്‍ മദനി, നസീറുദ്ദീന്‍ റഹ് മാനി, സഅദുദ്ദീന്‍ സ്വലാഹി, ജംഷീദ് ഇരിവേറ്റി, ഡോ. റംസീന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും.

27ാമത് അന്താരാഷ്ട്ര ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം നൂര്‍ മുഹമ്മദ് സേട്ട് എറണാകുളം നിര്‍വഹിക്കും. അറബിക് സമ്മേളനത്തിന്റെ ഭാഗമായി എം.എസ്.എം അറബിക് വിംഗ് സംഘടിപ്പിച്ച അല്‍ ഫുനൂന്‍ സംസ്ഥാന തല കലാമത്സര ജേതാക്കള്‍ക്കുള്ള അവാര്‍ഡ് ദാനത്തിന് സമ്മേളനം വേദിയാവും.

സമാപന പൊതു സമ്മേളനം കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്‍മാന്‍ അബ്ദുറസാഖ് കൊടുവള്ളി അധ്യക്ഷത വഹിക്കും. ഡോ.എം.കെ മുനീര്‍ എം.എല്‍.എ അതിഥിയാവും. കെ.എന്‍.എം ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, കെ.എന്‍.എം സെക്രട്ടറി അബ്ദുറഹ് മാന്‍ മദനി പാലത്ത്, ജില്ലാ സെക്രട്ടറി അബ്ദുസ്സലാം വളപ്പില്‍, ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി, വൈസ് പ്രസിഡന്റ് ഷാഹിദ് മുസ്‌ലിം ഫാറൂഖി എന്നിവര്‍ പ്രഭാഷണം നിര്‍വഹിക്കും.