ഭരണഘടനാ വിരുദ്ധമായ കുടുംബശ്രീ പ്രതിജ്ഞ പിന്‍വലിക്കണം: കെ എന്‍ എം മര്‍കസുദ്ദഅ്‌വ

Kerala News

കോഴിക്കോട്: ഇന്ത്യന്‍ സിവില്‍ നിയമപ്രകാരം മുസ്ലിംകള്‍ക്കും ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും തങ്ങളുടെ വിശ്വാസ പ്രമാണമനുസരിച്ച് അനന്തരാവകാശം സ്വീകരിക്കുന്നത് മൗലികാവകാശമാണെന്നിരിക്കെ അതിന് വിരുദധമായ കുടുംബശ്രീ പ്രതിജ്ഞാ വാചകം പിന്‍വലിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

വിവാഹം, വിവാഹ മോചനം, അനന്തരാവകാശം തുടങ്ങിയവ സ്വന്തം സിവില്‍ നിയമാനുസാരം പിന്തുടരാമെന്നിരിക്കെ ഇസ്ലാമിക അനന്തരാവകാശത്തെ അതിലംഘിച്ചുള്ള കുടുംബശ്രീ പ്രതിജ്ഞ അംഗികരിക്കാവതല്ല. അത് ഭരണഘടനാ വിരുദ്ധമാണ്. സര്‍ക്കാര്‍ പൊതുസമൂഹത്തില്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍ വിവാദങ്ങള്‍ക്കിടം നല്‍കാതെ കാര്യഗൗരവം കാണിക്കാന്‍ തയ്യറാവണ മെന്നും കെ എന്‍ എം മര്‍കസുദ്ദഅവ ആവശ്യപ്പെട്ടു.

വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍സുല്ലമി അധ്യക്ഷത വഹിച്ചു. സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം അഹ്മദ് കുട്ടി മദനി, സി മമ്മു കോട്ടക്കല്‍, പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട്, അഡ്വ. പി മുഹമ്മദ് ഹനീഫ, എം എം ബഷീര്‍ മദനി, കെ എം കുഞ്ഞമ്മദ് മദനി, പ്രൊഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ ജലീല്‍, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, കെ എല്‍ പി ഹാരിസ്, ഡോ. ഐ പി അബ്ദുസലാം, എം ടി മനാഫ് മാസ്റ്റര്‍, കെ എ സുബൈര്‍, ഫൈസല്‍ നന്മണ്ട, സുഹൈല്‍ സാബിര്‍, സി അബ്ദുല്ലതീഫ്, അബ്ദുസ്സലാം പുത്തൂര്‍, കെ പി അബ്ദുറഹ്മാന്‍, ബി പി എ ഗഫൂര്‍, ഡോ അനസ് കടലുണ്ടി,
എം കെ മൂസ മാസ്റ്റര്‍, സഹല്‍മുട്ടില്‍, ഡോ അന്‍വര്‍ സാദത്ത്, ആദില്‍ നസീഫ് മങ്കട, റുക്‌സാന വാഴക്കാട്, വി സി മറിയക്കുട്ടി സുല്ലമിയ്യ, സുഹാന കണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *