കൊച്ചി: ബലാത്സംഗമല്ല നടന്നത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗീക ബന്ധമാണെന്ന പ്രതിയുടെ വാദം കോടതി അംഗീകരിക്കുകയും ജാമ്യം നല്കുകയും ചെയ്തു. വാട്‌സാപ്പ് ചാറ്റ് തെളിവായി സ്വീകരിച്ചാണ് ബലാത്സംഗ കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചത്. മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസിലാണ് വാട്‌സാപ്പ് ചാറ്റിന്റെ അടിസ്ഥാനത്തില്‍ ജാമ്യം നല്‍കിയത്.
പരസ്പര സമ്മതത്തോടെയെന്ന് ലൈംഗികബന്ധമെന്ന് വ്യക്തമാക്കുന്ന വാട്‌സാപ്പ് ചാറ്റ് പുറത്തുവന്നതോടെയാണ് ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതി തയ്യാറായത്. ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ടതിനു ശേഷമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ലൈംഗികബന്ധത്തിനു ശേഷം പണം നല്‍കിയതും ചാറ്റില്‍ ഉണ്ടായിരുന്നു. വാട്‌സാപ്പ് ചാറ്റുകളാണ് കോടതി പ്രധാനമായും തെളിവുകളായി കണ്ടത്. ഈ വാട്‌സാപ്പ് ചാറ്റുകള്‍ കോടതി വിശദമായി പരിശോധിച്ചിരുന്നു. ഇവര്‍ പരസ്പര സമ്മതത്തോടെയാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് വാട്‌സാപ്പ് ചാറ്റില്‍ നിന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു.
യുവതിക്ക് 46കാരന്‍ 5000 രൂപ നല്‍കിയതായും വാട്‌സാപ്പ് ചാറ്റിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് കേസില്‍ ജാമ്യം നല്‍കിക്കൊണ്ട് ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്.