സിലഗുരി: അഞ്ചാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ പത്തുരൂപ വീതം നല്‍കി ഒരുമാസത്തോളം പീഡിപ്പിച്ച 68കാരന്‍ ഒടുവില്‍ പൊലീസിന്റെ പിടിയിലായി. ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലണ് സംഭവം. ഡാര്‍ജിലിംഗ് ജില്ലയിലെ ഖോരിബാരി മേഖലയിലെ താമസക്കാരിയായ പെണ്‍കുട്ടിയാണ് വയോധികന്റെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയായത്.
പീഡിപ്പിക്കുന്ന കാ്യം കുട്ടി അമ്മയോട് വിവരങ്ങള്‍ പറഞ്ഞതോടെയാണ് വിവരം പുറത്തായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത പൊലീസ് 68 കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഓരോ തവണയും പീഡിപ്പിക്കുമ്പോള്‍ ഇയാള്‍ പെണ്‍കുട്ടിക്ക് 10 രൂപ വീതം നല്‍കുകയും പീഡന കാര്യം മറ്റാരോടെങ്കിലും പറഞ്ഞാല്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ വീടിനടുത്ത് തന്നെയുള്ള ആളാണ് വയോധികന്‍. പോക്‌സോ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി.