ആലുവയില്‍ വീണ്ടും പീഡനം; എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ സി സി ടിവി ദൃശ്യങ്ങള്‍ കണ്ടെത്തി

Kerala

കൊച്ചി: ആലുവയില്‍ വീണ്ടും പിഞ്ചുകുട്ടിക്ക് നേരെ പീഡനം. ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിക്ക് നേരെയാണ് പീഡനം നടന്നത്. ചാത്തന്‍ പുറത്ത് ഏട്ടുവയസുകാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കേസിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതി നാട്ടുകാരന്‍ തന്നെയാണെന്ന് പൊലീസ് പറയുന്നത്.

പ്രതിയുടെ സിസി ടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടി പ്രതിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞുവെന്നും ആളെ ഉടന്‍ പിടികൂടുമെന്നും എറണാകുളം റൂറല്‍ എസ് പി വിവേക് കുമാര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അതിഥി തൊഴിലാളികളായ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

നാട്ടുകാര്‍ ശബ്ദം കേട്ട് നടത്തിയ തിരച്ചിലിനൊടുവിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. പ്രതി അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു. കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.