തൃശൂര്‍: അമ്പതു വയസുകാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. പള്ളിപ്പുറം സ്വദേശി ഷിനാസ് (26), സഹോദരന്‍ അനീസ് (22) എന്നിവരെയാണ് പിടികൂടിയത്. മാള താണിക്കാട് സ്വദേശി നൗഷാദിനെ കൊല്ലാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
നൗഷാദ് പ്രതികളുടെ പിതാവ് ബഷീറിന്റെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കവുമുണ്ടായിരുന്നു. ഇതാണ് കൃത്യത്തിന് ഇവരെ പ്രേരിപ്പിച്ചത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന നൗഷാദിനെ കാറിടിച്ച് കൊല്ലാന്‍ ഷിനാസും അനീസും ശ്രമിച്ചത്. രണ്ട് വാഹനങ്ങളിലായി എത്തിയ പ്രതികള്‍ മുന്നില്‍ നിന്നും പിന്നില്‍ നിന്നും നൗഷാദിനെ ഇടിക്കുകയായിരുന്നു.