കൊച്ചി: ചാത്തന്‍പുറത്ത് എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. കുട്ടി പ്രതിയെ തിരിച്ചറിഞ്ഞതായി ആലുവ എസ്.പി അറിയിച്ചു. ഇയാള്‍ മലയാളിയാണ്. പ്രതിയെ ദൃക്‌സാക്ഷിയും ഇരയും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതി പ്രദേശവുമായി അടുത്ത ബന്ധമുള്ളയാളെന്ന് ദൃക്‌സാക്ഷി അറിയിച്ചു. ഇയാള്‍ മോഷ്ടാവാണെന്നും നാട്ടുകാര്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യും.
ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മാതാപിതാക്കളുടെ ഒപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
ശബ്ദം കേട്ട് നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തുന്നത്. സമീപത്തെ പാടത്ത് പരിക്കേറ്റ് രക്തംവാര്‍ന്ന നിലയിലായിരുന്നു കുട്ടി. അതേസമയം, പീഡനത്തില്‍ പരിക്കേറ്റ കുട്ടി നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.