പൂജയുടെ മറവില്‍ പീഡനം, ദോഷം മാറ്റാന്‍ പോയ യുവതിക്ക് മാനം പോയി

Thrissur

അന്തിക്കാട്(തൃശ്ശൂര്‍): ദോഷം മാറ്റാനായി മന്ത്രവാദിയെ സമീപിച്ച യുവതി പീഡനത്തിനിരയായി. മന്ത്രവാദത്തിന്റെ മറവിലാണ് യുവതിയെ പീഡിപ്പിച്ചത്. പത്തിരിപ്പാല ഗവ. സ്‌കൂളിനടുത്ത് താമസിക്കുന്ന ഒറ്റപ്പാലം എസ്.ആര്‍.കെ. നഗര്‍ പാലയ്ക്കപ്പറമ്പില്‍ യൂസഫലി(45) എന്ന മന്ത്രവാദിയെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

പഴുവിലില്‍ അറബിക് മന്ത്രവാദം നടത്തിയിരുന്ന ഇയാള്‍ തൃശ്ശൂരുള്ള യുവതിയെ ദോഷം മാറ്റാനുള്ള പൂജക്കിടെ ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചെന്നാണ് കേസ്. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.