അഷറഫ് ചേരാപുരം
ദുബൈ: ചന്ദ്രനിലേക്ക് ആളെ എത്തിക്കുന്ന ഇന്ത്യയുടെ ഗംഗായാന്‍ 2024 ല്‍ ലക്ഷ്യം കാണുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ്. അബൂദബി സ്‌പേസ് ഡിബേറ്റിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മംഗള്‍യാന്‍ മൂന്നിന്റെ വിക്ഷേപണം അടുത്ത വര്‍ഷം നടക്കുമെന്നും ബഹിരാകാശ രംഗത്ത് ഇന്ത്യ, യു എ ഇ സഹകരണം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്ന് ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ പ്രഖ്യാപിച്ച ഗംഗായാന്‍ മിഷന്‍ 2022 ല്‍ ലക്ഷ്യം കാണേണ്ടതായിരുന്നു.
മാറ്റിവെച്ച മിഷന്‍ 2024 ല്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. ചൊവ്വാ ദൗത്യത്തിന്റെ അടുത്തഘട്ടമായ മംഗള്‍യാന്‍ മൂന്ന് അടുത്തവര്‍ഷം യാഥാര്‍ഥ്യമാവും. 2017 മുതല്‍ ബഹിരാകാശ രംഗത്ത് ഇന്ത്യ യു എ ഇയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയാണ്.
യു എ ഇയുടെ ആദ്യ നാനോസാറ്റലൈറ്റ് നായിഫ്1 വിക്ഷേപിച്ചത് ഐ എസ് ആര്‍ ഒയാണ്. രണ്ടുദിവസം നീണ്ട സ്‌പേസ് ഡിബേറ്റില്‍ പ്രധാന പ്രഭാഷകരില്‍ ഒരാളായിരുന്നു ഡോ. ജിതേന്ദ്ര സിങ്.