വാട്ടര്‍ അതോറിറ്റി സംരക്ഷണ സദസ്സ് നടത്തി

Wayanad

കല്പറ്റ: സംസ്ഥാന വ്യാപകമായി ജല അതോറിറ്റി ഓഫീസിനു മുമ്പില്‍ കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ ഐ എന്‍ ടി യു സി വാട്ടര്‍ അതോറിറ്റി സംരക്ഷണ സദസ്സ് സമര പരിപാടി നടത്തി.
സാധാരണ ജനങ്ങള്‍ക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന സുപ്രധാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരള വാട്ടര്‍ അതോറിറ്റി എന്ന പൊതുമേഖല സ്ഥാപനത്തെ തകര്‍ക്കുന്ന സംസ്ഥാന ഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ചും മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകളും അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുമാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

അടിസ്ഥാന വിഭാഗം ജീവനക്കാരുടെ തസ്തികകള്‍ വെട്ടികുറക്കുന്നതിനെതിരെയും ശമ്പളപരിഷ്‌കരണത്തിലെ അനോമലികള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും വകുപ്പിനെ സ്വകാര്യ കുത്തുകള്‍ക്ക് തീറെഴുതാനുള്ള സര്‍ക്കാറിന്റെ ഗൂഡ നീക്കത്തില്‍ പ്രതിഷേധിച്ചുകൊണ്ടുമാണ് ജീവനക്കാര്‍ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി സാബു അധ്യക്ഷത വഹിച്ചു. കെ ഡബ്ല്യു എസ് എ ജോയന്റ് സെക്രട്ടറി ധര്‍മ്മപാലന്‍ സ്വാഗതം പറഞ്ഞു. കേരള എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ ജോയിന്‍ സെക്രട്ടറി സി കെ ജിതേഷ് സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്തു

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഡിന്റോ ജോസ്, ഉണ്ണികൃഷ്ണന്‍ സജിത്ത്, ജയപ്രകാശ് വിദ്യാധരന്‍, ജോജി, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *