സൗദിയില്‍ ഇനിമുതല്‍ ഇ വിസ; തീരുമാനം പ്രഖ്യാപിച്ചത് സൗദി വിദേശകാര്യമന്ത്രാലയം

Gulf News GCC

റിയാദ്: സൗദിയില്‍ ഇനിമുതല്‍ ഇ വിസ നടപ്പാക്കും. സൗദി വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പാസ്‌പോര്‍ട്ടുകളില്‍ വിസ സ്റ്റിക്കര്‍ പതിക്കുന്നതിന് പകരമാണ് ഇ വിസ നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ഏഴ് രാജ്യങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

ഇന്ത്യ, ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ഈജിപ്ത്, ജോര്‍ദാന്‍, യു എ ഇ എന്നീ രാജ്യങ്ങളിലെ സൗദി കോണ്‍സുലേറ്റ്, എംബസികളിലാണ് സൗദി തൊഴില്‍, സന്ദര്‍ശക വീസകള്‍ക്ക് ഈ സംവിധാനം നടപ്പാക്കുക. കോണ്‍സുലേറ്റ് പ്രവര്‍ത്തനങ്ങളുടെ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.