സി എന്‍ സി പ്ലോട്ടര്‍ വികസിപ്പിച്ച് യു കെ എഫ് കോളേജിലെ വിദ്യാര്‍ഥികള്‍

Kollam

കൊല്ലം: പാരിപ്പള്ളി യുകെഎഫ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ നടന്ന പ്രൊജക്ട് എക്‌സ്‌പോയില്‍ ശ്രദ്ധേയമായിരിക്കുകയാണ് വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത സിഎന്‍സി പ്ലോട്ടര്‍ മെഷീന്‍. കോളേജിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് മെഷീന്‍ വികസിപ്പിച്ചത്.

മെഷീനില്‍ കൊടുക്കുന്ന ഡാറ്റ അനുസരിച്ച് എഴുതുവാനും ചിത്രങ്ങള്‍ വരയ്ക്കാനും മെഷീന് സാധിക്കും. മൂവായിരം രൂപയില്‍ താഴെ മാത്രമാണ് മെഷീന്റെ നിര്‍മാണ ചെലവ്. തെറ്റുകള്‍ വരുത്താതെ വാക്കുകളും ചിത്രങ്ങളും എഴുതി തയ്യാറാക്കാന്‍ സാധിക്കും എന്നതാണ് മെഷീന്റെ മറ്റൊരു സവിശേഷത. പേപ്പറിനു പകരം കാര്‍ഡ് ബോര്‍ഡ്, തടി എന്നിവയും ഉപയോഗിക്കാം. കൂടാതെ പെന്‍സില്‍, പേന, ലേസര്‍ ടൂള്‍ മറ്റ് കട്ടിങ് ടൂളുകളും ഉതില്‍ ഉപയോഗിക്കാന്‍ സാധിക്കും. കോളേജിലെ അവസാന വര്‍ഷ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് മെഷീന്‍ നിര്‍മിച്ചത്.

ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ.നീതു രാജ്.ആര്‍, പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ പ്രൊഫ. ഇന്ദു.വി.നായര്‍, പ്രൊജക്ട് ഗൈഡ് പ്രൊഫ. മിഥുന്‍ വിജയന്‍, എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളായ രാഹുല്‍ കൃഷ്ണന്‍.ആര്‍.എ, തേജസ്.എസ്, നിജിന്‍.എസ്, നിഖില്‍.എസ്.പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്ലോട്ടര്‍ മെഷീന്‍ വികസിപ്പിച്ചത്. കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ.ജിബി വര്‍ഗീസ്, ഡീന്‍ ഡോ.ജയരാജു മാധവന്‍, ഡീന്‍ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പ്രിന്‍സിപ്പാള്‍ ഡോ.ഇ.ഗോപാലകൃഷ്ണ ശര്‍മ, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.അനീഷ്.വി.എന്‍, പിടിഎ പാട്രണ്‍ എ.സുന്ദരേശന്‍ എന്നിവര്‍ പ്രസംഗിച്ചു.