യു കെ എഫ് കോളേജില്‍ ടെക്നോ കള്‍ച്ചറല്‍ ഫസ്റ്റ്എക്ത 25 മാര്‍ച്ച് 05 മുതല്‍ 08 വരെ നടക്കും

Kollam

കൊല്ലം : പാരിപ്പള്ളി യു കെ എഫ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയുടെ ടെക്നോ കള്‍ച്ചറല്‍ ഫെസ്റ്റ് എക്ത 25 മാര്‍ച്ച് 05 മുതല്‍ 08 വരെ നടക്കും. ഇതിന്‍റെ ഭാഗമായി ടെക് ബിനാലെ, ഇന്‍റര്‍ കോളേജിയേറ്റ് ടെക്നിക്കല്‍ഫെസ്റ്റ്, ഇന്‍റര്‍കോളേജിയേറ്റ് കള്‍ച്ചറല്‍ഫെസ്റ്റ്, ഇന്‍റര്‍കോളേജിയേറ്റ് ഡാന്‍സ് മത്സരം, ഇന്‍റര്‍കോളേജിയേറ്റ് തീംഷോ, കോണ്‍വെക്കേഷന്‍, കോളേജ്ഡേ, കുടുംബ സംഗമം തുടങ്ങിയ വര്‍ണ്ണാഭമായ പരിപാടികളാണ് 2025 മാര്‍ച്ച് 05, 06, 07, 08 തീയതികളില്‍ നടത്തുന്നത്. സമയം അനുപാതംവിനോദം എന്ന ആശയത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന വ്യത്യസ്ത നിര്‍മിതികളുടെ പ്രദര്‍ശനം അടങ്ങിയ ടെക് ബിനാലെ 3.0 കേരളത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണ്. കോളേജിലെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വര്‍ക്ക്ഷോപ്പുകളിലേക്കും, പ്രദര്‍ശനങ്ങളിലേക്കും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പൂര്‍ണമായും സൗജന്യ പ്രവേശനമാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ വിവിധ കോളേജുകളിലെയും, യുകെഎഫിലെയും വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സംഗീതാവിഷ്കാരങ്ങള്‍, ഡാന്‍സ് മത്സരങ്ങള്‍ തുടങ്ങി വ്യത്യസ്ത കലാപരിപാടികള്‍ ഈ ദിവസങ്ങളില്‍ നടക്കും. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനകരമാകുന്ന തരത്തിലാണ് വിവിധ വേദികളിലായി ഫെസ്റ്റും ബിനാലയും ഒരുക്കിയിരിക്കുന്നത്. കോളേജ് യൂണിയനും, കോളേജിലെ വിവിധ ടെക്നിക്കല്‍ അസോസിയേഷനുകളും, ആര്‍ട്സ് ക്ലബ്ബും, സംയുക്തമായാണ് ടെക്ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

എക്ത 25 ന്‍റെയും ടെക് ബിനാലെ നിര്‍മിതികളുടെയും ഉദ്ഘാടനം കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ. ശിവപ്രസാദും, കോണ്‍വൊക്കേഷന്‍റെ ഉദ്ഘാടനം കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ കെ. പത്മകുമാര്‍ ഐപിഎസും നിര്‍വഹിക്കും. കൂടാതെ കലാസാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ വിവിധ ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ സംബന്ധിക്കും.യുകെഎഫ് സെന്‍റര്‍ ഫോര്‍ ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ വിജയകരമായി നടന്നു വരുന്ന ടെക്ബിനാലെയില്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച കൗതുകകരങ്ങളായ വ്യത്യസ്ത നിര്‍മിതികളുടെ വിപുലമായ പ്രദര്‍ശനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഫെസ്റ്റിന്‍റെ ഭാഗമായി കമ്പ്യൂട്ടര്‍ വിഭാഗം നേതൃത്വം നല്‍കുന്ന ക്യാപ്ചര്‍ ദി ഫ്ലാഗ്, എ ഐ വര്‍ക്ക് ഷോപ്പ്, ചാറ്റ് ബോട്ട് ഡെവലപ്മെന്‍റ് ചലഞ്ച്, ഇവിഷോ, എഐവാള്‍ ഗെയിം, ഹോട്ട് വീല്‍സ് എക്സ്പോ, റോബോവാര്‍, ഗെയിമിങ് റൂം, പെയിന്‍റ് ബാള്‍, ടൈപ്പ് മാസ്റ്റര്‍, ലേസര്‍മെയ്സ്, ബ്രെയിന്‍ സൈക്കിള്‍ എന്നിവ നടക്കും. ഇലക്ട്രിക്കല്‍ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ഇവോള്‍വ് ഡെമോ, നൂറ വാട്ട് വര്‍ക്ക് ഷോപ്പ്, റിന്യൂവല്‍ ഡിസൈന്‍ കോമ്പറ്റീഷന്‍, എക്കോസ്പാര്‍ക്ക് ഹൈബ്രിഡ് എക്സ്പോ ആന്‍ഡ് ഡെമോ, വിആര്‍ ഷോ, സൈക്കിള്‍ജ്യൂസര്‍, വിന്‍ഡ് മില്‍മോഡല്‍, ഓട്ടോമേഷന്‍ വര്‍ക്ഷോപ്പ്, എഐ പ്രിന്‍ഡ്, ബാര്‍ ചലഞ്ച്, എക്കോ സ്പാര്‍ക്ക്, ഗ്ലീവ് ബാന്‍ഡ് എന്നിവ നടക്കും. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ബില്‍ഡതോണ്‍ 2കെ25, റെവിടെക്സ് വര്‍ക്ക്ഷോപ്പ്, ക്യാറ്റ് സ്റ്റോമം മൊബൈല്‍ റിപ്പെയര്‍, സോപ്പി ഫുഡ്ബോള്‍, എഐ പ്രോമ്റ്റ്, വിആര്‍-ഐവി, ഫാള്‍സ്റ്റിക്ക് എന്നീ ഇവന്‍റുകള്‍ നടക്കും. സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ നിന്നും ഹൗസ്ബോട്ട്, സ്ട്രക്ച്ചറല്‍ കാഡ്, സോപ്പി സോക്കര്‍, കോമിക് വേള്‍ഡ്, മിനിയേച്ചര്‍, സോയില്‍വര്‍ക്ക് ഷോപ്പ് എന്നീ പരിപാടികളാണ് നടത്തുന്നത്. മെക്കാനിക്കല്‍ വിഭാഗം നേതൃത്വം നല്‍കുന്ന ഓട്ടോഷോ, ക്യാഡ് മാസ്റ്റര്‍, ഇ വി വര്‍ക്ക്ഷോപ്പ്, ലാത്ത് മാസ്റ്റര്‍, ആര്‍സി ബാറ്റില്‍, റിങ് ഗെയിം, ഗാരേജ് ബഗ്ഗി ക്വാഡ്ബൈക്ക്, ലേഗോകാര്‍, വാര്‍ഷിപ്പ് മോഡല്‍, റൂബിക്സ് ക്യൂബ് എന്നീ ഇവന്‍റുകളാണ് സംഘടിപ്പിക്കുന്നത്. കൂടാതെ യുകെഎഫ് പോളിടെക്നിക് വിഭാഗങ്ങളില്‍ നിന്നും വേസ്റ്റ് എനര്‍ജി ഹാക്കത്തോണ്‍, ബ്രിഡ്ജ് ബില്‍ഡിംഗ് ചാലഞ്ച്, കോഡിങ് ചാലഞ്ച്, ടെക് എക്സിബിറ്റ്, ബലൂണ്‍ ബ്രിഡ്ജ്, സ്കൈസ്ക്രാപ്പര്‍, ബ്ലൈന്‍ഡ് കോഡിങ്, ബോംബ് ഡിഫ്യൂസ് റോബോ, ഐഡിയ പിച്ച്, ഐടി ക്വിസ്, ട്വിസ്റ്റ് ആന്‍ഡ് ടേണ്‍, ഗോസ്റ്റ്ഹൗസ്, ഇവിഷോ എന്നീ ഇവന്‍റുകളും പരിപാടിയുടെ ഭാഗമായി നടക്കും. അന്‍പതിലധികം ഇവന്‍റുകളിലായി പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കോളേജ് യൂണിയന്‍ നേതൃത്വം നല്‍കുന്ന 251 പേരുടെ സംഘാടക സമിതിയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വിവിധ ദിവസങ്ങളിലായി സാമൂഹിക സാംസ്കാരിക വിദ്യാഭാസമേഖലയിലുള്ള വിദഗ്ധര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും.

കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ.ജിബിവര്‍ഗീസ്, പ്രിന്‍സിപ്പാള്‍ ഡോജയരാജു മാധവന്‍,വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി. എന്‍. അനീഷ്, ഡീന്‍ അക്കാഡമിക്ഡോ. രശ്മി കൃഷ്പ്രസാദ്, പോളിടെക്നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, പിടിഎ പാട്രന്‍ എ. സുന്ദരേശന്‍, പ്രോഗ്രാം കോഡിനേറ്റര്‍മാരായ പ്രൊഫ. അഖില്‍െ ജ ബാബു, പ്രൊഫ. ടി. രഞ്ജിത്ത്, ആര്‍. രാഹുല്‍, ജോജോ ജോസഫ്, കോളേജ് യൂണിയന്‍ ഭാരവാഹികളായ അഭിഷേക് അരവിന്ദ്, അനൂപ്വി കുമാര്‍, അറീന എ, ജിഷ്ണു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. രജിസ്ട്രേഷനായി www.ektha25.live എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :8129392896, 8606009997