യു കെ എഫ് കോളിജില്‍ കെ ടി യു കെയര്‍ റീജിയണല്‍ മീറ്റ് സംഘടിപ്പിച്ചു

Kollam

കൊല്ലം: കേരള സാങ്കേതിക സര്‍വകലാശാല എന്‍ എസ് എസ് സെല്‍ കെ ടി യു കെയറിന്റെ കൊല്ലം, പത്തനംതിട്ട ജില്ലകളുടെ റീജിയണല്‍ മീറ്റ് താളം പാരിപ്പള്ളി യുകെഎഫ് എന്‍ജിനീയറിങ് കോളേജില്‍ നടന്നു. ഇരവിപുരം എംഎല്‍എ എം. നൗഷാദ് ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. രണ്ട് ജില്ലകളില്‍ നിന്നായി മുപ്പതോളം യൂണിറ്റുകളിലെ വിദ്യാര്‍ഥികളാണ് വിവിധ പരിപാടികളോടെ രണ്ട് ദിവസങ്ങളിലായി യുകെഎഫ് കോളേജില്‍ നടന്ന റീജിയണല്‍ മീറ്റില്‍ പങ്കെടുത്തത്.

കെടിയു കെയര്‍ സ്‌റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ പ്രൊഫ. ഷൈജു രാമചന്ദ്രന്‍ കെടിയു കെയറുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണവും, കൊല്ലം മെഡിക്കല്‍ കോളേജ് ചീഫ് സര്‍ജനും പാലിയേറ്റീവ് കെയര്‍ സ്‌പെഷ്യലിസ്റ്റുമായ ഡോ. യാദവ് പ്രാഥമിക ശുശ്രൂഷയെ കുറിച്ചുള്ള ബോധവല്‍ക്കരണവും നടത്തി. പരിപാടിയുടെ ഭാഗമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് കെടിയു എന്‍എസ്എസ് സെല്‍ നടപ്പിലാക്കുന്ന കെസിഎഫ് എന്‍എസ്എസ് ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണവും സംഘടിപ്പിച്ചു.

പ്രിന്‍സിപ്പാള്‍ ഡോ. ഇ. ഗോപാലകൃഷ്ണ ശര്‍മ, കൊല്ലം പത്തനംതിട്ട എന്‍എസ്എസ് സെല്‍ റീജിയണല്‍ കോഓര്‍ഡിനേറ്റര്‍ ഡോ. ഷരോസ്. എച്ച്, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി. എന്‍. അനീഷ്, കെടിയു കെയര്‍ റീജിയണല്‍ കാഓര്‍ഡിനേറ്റര്‍ പ്രൊഫ. രമ്യ. എസ്.ആര്‍, ഡീന്‍ അക്കാഡമിക്‌സ് ഡോ. ജയരാജു മാധവന്‍, ഡീന്‍ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പോളിടെക്‌നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍. പ്രൊഫ. അഖില്‍. ജെ. ബാബു, പിടിഎ പാട്രണ്‍ എ. സുന്ദരേശന്‍, കൊല്ലം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗോപകുമാര്‍. എ.കെ, എന്‍എസ്എസ് വോളണ്ടിയര്‍ സെക്രട്ടറി ആനന്ദ് പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.