സുല്‍ത്താന്‍ ബത്തേരി: അസംപ്ഷന്‍ എ യു പി സ്‌കൂളില്‍ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നാടന്‍പാട്ട് ശില്പശാല നടത്തി. മാനന്തവാടി രസിക എന്റര്‍ടൈന്‍മെന്റിലെ കലാകാരന്മാരായ ഉണ്ണി എസ് കൃഷ്ണ, ഇന്ദ്രജ വയനാട് എന്നിവര്‍ അവതരിപ്പിച്ച പരിപാടി കുട്ടികള്‍ക്ക് വേറിട്ടൊരനുഭവമായി.
പ്രധാന അധ്യാപകന്‍ സ്റ്റാന്‍ലി ജേക്കബ് ശില്പശാല ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ ഷീബ ഫ്രാന്‍സിസ്, ജിന്‍സി കെ, ലിന്‍സി ലൂക്കോസ്, ഷിമില്‍ അഗസ്റ്റീന്‍, ബിജോയ് സി ജെ എന്നിവര്‍ നേതൃത്വം നല്‍കി.