കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ബജറ്റിനെതിരെ ഐ എന്‍ ടി യ സിയുടെ സായാഹ്ന ധര്‍ണ്ണയും അഗ്‌നി ജ്വാലയും

Wayanad

കല്പറ്റ: ഐ എന്‍ ടി യൂ സി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ബജറ്റിനെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി INTUC കല്പറ്റ റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ സായാഹ്ന ധര്‍ണയും അഗ്‌നി ജ്വാലയും നടത്തി.

ഐ എന്‍ ടി യൂ സി സംസ്ഥാന വൈസ് പ്രസിഡന്റ് ബി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യൂ സി റീജിയണല്‍ പ്രസിഡന്റ് മോഹന്‍ദാസ് കോട്ടകൊല്ലി അധ്യക്ഷത വഹിച്ചു. ഐ എന്‍ ടി യൂ സി ജില്ലാ പ്രസിഡന്റ് പി പി ആലി, ഗിരീഷ് കല്പറ്റ, കെ കെ രാജേന്ദ്രന്‍, ഓ ഭാസ്‌കരന്‍, രാജു ഹെജമാടി, താരിഖ് കടവന്‍, രാധാ രാമ സ്വാമി, കെ അജിത, ഹര്‍ഷല്‍ കോന്നാടന്‍, ഷാജി കോരന്‍കുന്നന്‍, ടി എ മുഹമ്മദ്, ആയിഷ പള്ളിയാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *