കലയിലും സാഹിത്യത്തിലും ധാര്‍മിക മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: കവി വീരാന്‍കുട്ടി

Wayanad

കല്പറ്റ: സര്‍വ്വ മേഖലകളിലും അധാര്‍മ്മികത വ്യാപിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാന യുഗത്തില്‍ കലയുടെയും സാഹിത്യത്തിന്റെയും ധാര്‍മിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കല്‍ അനിവാര്യമാണെന്ന് കവി വീരാന്‍കുട്ടി. വിഷന്‍ മീഡിയയുടെ യുഗത്തിലും വായന മരിക്കാതിരിക്കണമെങ്കില്‍ പുതു തലമുറയെ എഴുത്തിന്റെയും വായനയുടെയും മേഖലകളിലേക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ വിദ്യാര്‍ത്ഥി സംഘടനകളും മത കലാലയങ്ങളും ശ്രമിക്കേണ്ടേണ്ടത് അനിവാരമാണ്. ദാറുല്‍ ഫലാഹില്‍ നടന്ന ഇന്റന്‍സിയ കാലാവിരുന്നിന്റെ സമാപന സംഗമം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതില്‍ ദാറുല്‍ ഫലാഹ് നല്‍കുന്നത് ശക്തമായ പരിശീലനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാകിരീടമണിഞ്ഞ ടീം മജന്നക്ക് ഓവറോള്‍ ട്രോഫി കൈമാറി. രണ്ടാം സ്ഥാനം ടീം ദുല്‍ മജാസും മൂന്നാം സ്ഥാനം ടീം ഉക്കാളയും കരസ്തമാക്കി. എല്‍ സോണ്‍ ഫെസ്റ്റ് ഐക്കണായി അല്‍ത്താഫ് മുണ്ടക്കുറ്റി, ജെ സോണ്‍ ഫെസ്റ്റ് ഐക്കണായി മുബാറക് കുപ്പാടിത്തറ, ഹൈ സോണ്‍ ഫെസ്റ്റ് ഐക്കണായി ഷാഫി വൈത്തിരി, ഡി സോണ്‍ ഫെസ്റ്റ് ഐക്കണായി അജ്മല്‍ എം എം , പിസോണ്‍ ഫെസ്റ്റ് ഐക്കണായി മുബഷിര്‍ കൊടുവള്ളി, സ്വഫ്വാന്‍ കൊപ്പം എന്നിവരെയും തിരഞ്ഞെടുത്തു.

സയ്യിദ് ത്വാഹിര്‍ തുറാബ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തുകയും, ഉമര്‍ സഖാഫി ചെതലയം കലാ കിരീടം പ്രഖ്യാപിക്കുകയും മുഹമ്മദലി ഫൈസി കണിയാമ്പറ്റ അധ്യക്ഷത വഹിക്കുകയും സുഹൈല്‍ അസ്ഹരി വാരാമ്പറ്റ കലാപ്രതിഭകളെ പ്രഖ്യാപിക്കുകയും ചെയ്തു. മുഹമ്മദലി സഖാഫി പുറ്റാട്, ഫള്ല്‍ അഹ്‌സനി ഒമാച്ചപ്പുഴ, അബ്ദുല്‍ ഹക്കീം അസ്ഹരി, അഫ്‌സല്‍ ലത്വീഫി തേറ്റമല, ഉമൈര്‍ സഅദി മനാഞ്ചിറ, അബീ ഉക്കാശ നഈമി, അന്‍സാര്‍ മുല്ലോളി എന്നിവര്‍ ആശംസയറിയിച്ചു. പ്രോഗ്രാം കണ്‍വീനര്‍ റാഫി ആവിലോറ സ്വാഗതവും പ്രോഗ്രാം ചെയര്‍മാന്‍ സഈദ് തരുവണ നന്ദിയും പറഞ്ഞു.

വിദ്യാര്‍ഥിളുടെ നൈസര്‍ഗികമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി വര്‍ഷാവര്‍ഷം സംഘടിപ്പിക്കപ്പെടുന്ന പ്രോഗ്രാമാണ് ഇന്റന്‍സിയ. ദൗറത്തുല്‍ ഹദീസ്, ദഅവാ കോളേജ്, വാദിറയ്യാന്‍ നോളേജ് അക്കാദമി, ഇമാം ഷാഫിഈ ഖുര്‍ആന്‍ അക്കാദമി എന്നീ സ്ഥാപനങ്ങളിലെ ഇരുന്നൂറ്റി അമ്പതോളം വിദ്യാര്‍ഥികള്‍ ഏഴ് വേദികളില്‍ നൂറ്റി എഴുപതില്‍ പരം മത്സര ഇനങ്ങളില്‍ മാറ്റുരച്ചു.

Leave a Reply

Your email address will not be published. Required fields are marked *