പാലാ: തമിഴ്‌നാട്ടിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ കര്‍മ്മശ്രേഷ്ഠ പുരസ്‌ക്കാരം തമിഴ് ചലചിത്രനടന്‍ ബോസ് വെങ്കിടിന് സമ്മാനിച്ചു. കോവിഡ് പ്രതിസന്ധി കാലത്ത് തമിഴ്‌നാട്ടില്‍ നടത്തിയ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളും സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമാണ് ബോസ് വെങ്കിട്ടിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
പാലക്കാട്ട് സംഘടിപ്പിച്ച അവാര്‍ഡ് നൈറ്റില്‍ ഏകതാ പരിഷത്ത് സ്ഥാപക പ്രസിഡന്റ് പി വി രാജഗോപാല്‍, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് എന്നിവര്‍ ചേര്‍ന്ന് ബോസ് വെങ്കിട്ടിന് അവാര്‍ഡ് സമ്മാനിച്ചു. പ്രവാസി ദര്‍ശന്‍ മീഡിയാ ഡയറക്ടര്‍ റഹീം ഒലവക്കോട് അധ്യക്ഷത വഹിച്ചു. ഷാജി കിളിമാനൂര്‍, തമിഴ് ചലചിത്രതാരങ്ങളായ സോണിയ, ആര്‍തി, ഗണേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.