തിരുവനന്തപുരം: മെരിറ്റോ നാഷണല്‍ 2022ന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ സര്‍വ്വകലാശാലയില്‍ നിന്നും റാങ്കുകള്‍ നേടിയ 11 വിദ്യാര്‍ത്ഥികളെ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു അഭനന്ദിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എസ്. എ. ഷാജഹാന്‍, വൈസ് പ്രിന്‍സിപ്പാള്‍ ജസ്റ്റിന്‍ ഡാനിയേല്‍, ഇലക്ട്രോണിക്‌സ് വിഭാഗം വകുപ്പ് മേധാവി സുധീര്‍. എ, സോഷ്യല്‍ വകുപ്പുമേധാവി മുഹമ്മദ് ഫാസില്‍, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ ചന്ദ്രമോഹനന്‍.ടി, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അനന്തകൃഷ്ണന്‍ എസ്. ആര്‍, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി മഞ്ചേഷ് നാഥ് എം. എസ് എന്നിവര്‍ സമീപം.
കേരള സര്‍വകലാശാലയുടെ എം എസ്സി ഇലക്ട്രോണിക്‌സ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ കുമാരി അഖില. എല്‍. ആര്‍ (Candidate Code: 65120807002) തിരുവനന്തപുരം മണക്കാട് നാഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും പാലാഴിയില്‍ രാജേഷ് കുമാറിന്റെയും ലതയുടെയും മകളാണ്.
കേരള സര്‍വകലാശാലയുടെ എം എസ്സി ഇലക്ട്രോണിക്‌സ് പരീക്ഷയില്‍ നാലാം റാങ്ക് നേടിയ കുമാരി ദിവ്യ മരിയ. തിരുവനന്തപുരം മണക്കാട് നാഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും ദിവ്യ നിവാസില്‍ ഫ്രാന്‍സിസിന്റെയും ടിക്‌സിയുടേയും മകളാണ് ദിവ്യ.