പേരാമ്പ്ര: പരസ്യബോര്‍ഡ് സ്ഥാപിക്കന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. പേരാമ്പ്ര കക്കാട് സ്വദേശി ചെറുകുന്നത്ത് മുനീബ് (27) ആണ് മരിച്ചത്. ചാലിക്കര മായഞ്ചേരി പൊയില്‍ റോഡ് ജംഗ്ഷന് സമീപം സംസ്ഥാന പാതക്കരികിലെ പറമ്പില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടിയാണ് ഷോക്കേറ്റത്.
പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടയില്‍ മറിഞ്ഞ് സമീപത്തെ ലൈനിലേക്ക് വീഴുകയായിരുന്നു. ഉടന്‍ പേരാമ്പ്രയില്‍ നിന്ന് കെ എസ് ഇ ബി അധികൃതരെത്തി ലൈന്‍ ഓഫ് ചെയ്ത് ഇയാളെ പേരാമ്പ്ര ഇ എം എസ് സഹകരണ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്ന് ഉച്ച ഒന്നരയോടെയാണ് അപകടം. കൂടെ സഹായി ഉണ്ടായിരുന്നെങ്കിലും ഇയാള്‍ക്ക് ഷോക്കേറ്റില്ല. അജ്‌വ എന്ന പരസ്യ സ്ഥാപനം നടത്തി വരുകയാണ് മുനീബ്. യൂത്ത് ലീഗ് കക്കാട് ശാഖ പ്രസിഡന്റ്, മണ്ഡലൗ കൗണ്‍സിലര്‍, എസ്‌കെഎസ്എസ്എഫ് പേരാമ്പ്ര മേഖല ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ചെറുകുന്നത്ത് മൂസ സറീന ദമ്പതികളുടെ മകനാണ്. സഹോദരി മുഹസിന.