അമ്മയും മകളും കിണറ്റില്‍ മരിച്ച നിലയില്‍

Kasaragod

കാസര്‍ഗോഡ്: അമ്മയേയും മകളേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ സ്വദേശി റുബീന (30) മകള്‍ അനാന മറിയ (5) എന്നിവരെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കളനാട് അരമങ്ങാനം അമരാവതി താജുദ്ദീന്റെ ഭാര്യയാണ് റുബീന. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഇവരെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനടുത്തുള്ള കിണറിന് സമീപം ചെരിപ്പുകള്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് കിണറ്റില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സസും എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സാമ്പത്തിക പ്രശ്‌നങ്ങളായിരിക്കാം ജീവനൊടുക്കാന്‍ കാരണമെന്നാണ് പറയുന്നത്.