കല്പറ്റ: സമകാലിക സംഭവങ്ങളുടെ കഥ പറയുന്ന ശശി കാവുമന്ദത്തിന്റെ 100 മത്തെ ചിത്രം ആവര്‍ത്തനം ശ്രദ്ധേയമാകുന്നു. ശശി കാവുംമന്ദം തന്നെയാണ് ഇതിന്റെ കഥയും തിരക്കഥയും എഡിറ്റിംഗും ക്യാമറയും മേക്കപ്പ്, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്.
സാമൂഹിക ചുറ്റുപാടില്‍ നടക്കുന്ന മനുഷ്യഗണത്തിന് ഒരു പ്രാധാന്യവും കല്‍പ്പിക്കാത്ത നരാധമന്‍മാര്‍ ജീവിക്കുന്ന നാട്ടില്‍ ആണ്‍ പെണ്‍ വിത്യാസമില്ലാതെയുള്ള ക്രൂരവും പൈശാചികവുമായ പീഡന പരമ്പരകള്‍ അരങ്ങേറുകയാണ്. സോഷ്യല്‍ മീഡിയ ഇത്തരം വാര്‍ത്തകളും ചിത്രങ്ങളും കളിപ്പാട്ടമാക്കുമ്പോള്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അമ്മയെ പീഡനത്തിനിരയാക്കി കൊന്നവരോടുള്ള പ്രതികാരം മനസ്സില്‍ സൂക്ഷിച്ച് നിയമം കൈയ്യിലെടുക്കാന്‍ ശ്രമിക്കുന്ന കഥയാണ് ആവര്‍ത്തനത്തിന്റെ ഉള്ളടക്കം.
ഈ ചിത്രത്തില്‍ അഭിനയിക്കുന്നവര്‍ എല്ലാവരും പുതുമുഖങ്ങള്‍ ആണെങ്കിലും അഭിനയം തങ്ങള്‍ക്ക് പുതുമയല്ലെന്ന് തെളിയിക്കുകയാണ് ഓരോരുത്തരും. സുന്ദര്‍രാജ് എടപ്പെട്ടി, ബാബു കൊളവയല്‍, രഘു, സന്തോഷ്, സത്യന്‍, പ്രതീഷ,് പ്രകാശന്‍, ഉത്തര, എല്‍സമ്മ എന്നിവര്‍ അവരവര്‍ക്ക് കിട്ടിയ വേഷങ്ങള്‍ നന്നായി തന്നെ കൈകാര്യം ചെയ്തു. സാങ്കേതിക സഹായം: സുധീഷ് പാത്തിക്കല്‍, ഷിജു തലശേരി എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത്.