കോഴിക്കോട്: ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം ഭൂമി സംബന്ധിച്ച നാല് പരാതികള്‍ പരിഗണിച്ചു. ഇവയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി സര്‍വേ റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ താമരശ്ശേരി തഹസില്‍ദാര്‍ക്ക് ജില്ലാ കലക്ടര്‍ എ ഗീത നിര്‍ദേശം നല്‍കി. തൊഴില്‍ ദാതാവിന്റെ പീഡനം മൂലം മസ്‌കറ്റില്‍ നിന്നും തിരിച്ചെത്തിയ പ്രവാസിയുടെ പരാതി തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിലേക്ക് കൈമാറിയതായി നോര്‍ക്ക പ്രതിനിധി അറിയിച്ചു. കമ്മിറ്റിയുടെ അടുത്ത യോഗം രണ്ട് മാസത്തിനുള്ളില്‍ ചേരും.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രവികുമാര്‍, െ്രെകംബ്രാഞ്ച് ഡി വൈ എസ് പി പ്രമോദ്, സര്‍ക്കാര്‍ പ്രതിനിധി കെ. കെ. ഹംസ, നോര്‍ക്ക സെന്‍ട്രല്‍ മാനേജര്‍ രവീന്ദ്രന്‍ സി, പ്രവാസി ക്ഷേമനിധി ബോര്‍ഡ് പ്രതിനിധി ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.