കലപറ്റ: സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന അന്ധവിശ്വാസങ്ങള്‍ക്കും ആധാര്‍മികതക്കുമെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് കെ എന്‍ എം ദഅവ സംഗമം അഭിപ്രയപ്പെട്ടു. കാലം തേടുന്ന കര്‍മ്മ ദൗത്യത്തില്‍ മതപണ്ഡിതന്മാര്‍ സജീവമാകേണ്ട സമയമാണ്. സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന നിലപാടുകള്‍ക്ക് കാരണമാകുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും സംഗമം ആഹ്വാനം ചെയ്തു. കല്‍പ്പറ്റ സലഫി സെന്ററില്‍ സംഘടിപ്പിച്ച പ്രബോധക സംഗമം കെ എന്‍ എം ജില്ലാ പ്രസിഡണ്ട് പോക്കര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു.
സി കെ ഉമ്മര്‍ പിണങ്ങോട് അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ സുല്ലമി മുട്ടില്‍, അബ്ദുസ്സലാം മാസ്റ്റര്‍ അരീക്കോട്, സയ്യിദ് അലി സ്വലാഹി, യൂനുസ് ഉമരി പിണങ്ങോട്, ഹുസൈന്‍ മൗലവി കണിയാമ്പറ്റ, അബ്ദുല്‍ അസീസ് മൗലവി കുട്ടമംഗലം എന്നിവര്‍ വിവിധ വിഷയത്തില്‍ ക്ലാസെടുത്തു. അബ്ദുസ്സലാം കുന്നംപറ്റ, അബ്ദുല്‍ ബാസിത് കല്ലൂര്‍, സാലിഹ് പിണങ്ങോട്, താഹിര്‍ മേപ്പാടി, അബൂട്ടി മാഷ് വെള്ളമുണ്ട, എന്നിവര്‍ പ്രസംഗിച്ചു