പാലക്കാട്: രാജ്യത്തെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയും സമാധാന ജീവിതവും രാഷ്ട്ര സുരക്ഷയുടെ കൂടി ഭാഗമായി പരിഗണിക്കാന്‍ അധികാരികള്‍ തയ്യാറാവണമെന്ന് പാലക്കാട് സമാപിച്ച ഐ ജി എം ദ്വിദിന സംസ്ഥാന കൗണ്‍സില്‍ ആഹ്വാനം ചെയ്തു.
രാജ്യത്ത് വര്‍ധിച്ച അളവില്‍ സ്ത്രീകള്‍ കയ്യേറ്റം ചെയ്യപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടെന്നിരിക്കെ, അതിക്രമകാരികള്‍ക്കെതിരില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാതെ പ്രസ്താവനാ യുദ്ധവും സുരക്ഷാ പ്രസ്താവനകളിലും മാത്രം മുഴുകുകയാണ് സര്‍ക്കാര്‍.
അതിക്രമകാരികള്‍ക്ക് നിയമം കയ്യിലെടുത്ത് അഴിഞ്ഞാടാനുള്ള അവസരങ്ങള്‍ പരോക്ഷമായി അനുവദിക്കുന്ന അനീതിയുടെ തേര്‍വാഴ്ചയാണ് കാണുന്നത്. രാജ്യത്തെ ദേവിയായും അമ്മയായുമൊക്കെ പരിഗണിക്കുന്ന സര്‍ക്കാര്‍, സത്രീത്വത്തെ അപമാനിക്കുന്ന സമീപനങ്ങള്‍ സ്വീകരിക്കുന്നത് അക്ഷന്തവ്യമായ അപരാധം കാട്ടുനീതിയുമാണ്. കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
എം ജി എം സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വാരിയ ഉദ്ഘാടനം ചെയ്തു. പ്രൊഫ അലിമദനി മൊറയൂര്‍, ഡോ: ജാബിര്‍ അമാനി, സി.പി സമദ്, സുഹൈല്‍ സാബിര്‍ എന്നിവര്‍ പ്രഭാഷണം നിര്‍വ്വഹിച്ചു.
ഐ ജി എം സംസ്ഥാന പ്രസിഡന്റ് അഫ്‌നിദ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ഫാത്തിമ ഹിബ, ഹസ്‌ന വയനാട്,നദ നസ്‌റിന്‍,റെന്ന ബഷീര്‍, ശാദിയ പാലക്കാട്, അദ്‌ല ടി ബഷീര്‍, മുസ്‌ന പട്ടാമ്പി, അമീന എടക്കര, നിശ്ദ, സല്‍വ, റിഫ എന്നിവര്‍ സംസാരിച്ചു.