കോഴിക്കോട്: നഗരത്തില്‍ അരവിന്ദ് ഘോഷ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ദി കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് മെഡിക്കല്‍ കോളേജ് ഹൗസിംഗ് ബോര്‍ഡ് കോളനിക്കടുത്തുള്ള ഒരു ഏക്കര്‍ സ്ഥലത്ത് നടത്തിയ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. ടൗണ്‍ ബാങ്ക് ചെയര്‍മാന്‍ ടി വി നിര്‍മ്മലന്‍ ചുരങ്ങ വിളവെടുത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വൈസ് ചെയര്‍മാന്‍ അഡ്വ. ഒ എം ഭരദ്വാജ് അധ്യക്ഷനായി. ഡയറക്ടര്‍മാരായ എ വി വിശ്വനാഥന്‍, ടി രാധാകൃഷ്ണന്‍, ടി വി കുഞ്ഞായിന്‍ കോയ, പി വി ശരത്, പി പി കനകലത എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ മാനേജര്‍ ഈ സുനില്‍കുമാര്‍ സംസാരിച്ചു. ചുരങ്ങ, വെണ്ട, പച്ചമുളക്, ചീര, കയ്പ, വഴുതിന, പീച്ചിങ്ങ, തക്കാളി തുടങ്ങിയ വിളകളാണ് പൂര്‍ണമായും ജൈവരീതിയില്‍ കൃഷി ചെയ്യുന്നത്. കൃഷിയിടത്തില്‍ വച്ചു തന്നെ ജൈവ പച്ചക്കറിയുടെ വില്പനയും നടന്നു. നിപ മാനദണ്ഡം പാലിച്ചാണ് വിളവെടുപ്പും വില്പനയും നടത്തിയത്.