കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കളക്‌റേറ്റിന് മുമ്പില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.സി. ശോബിത ഉദ്ഘടനം ചെയ്തു. റേഷന്‍ വ്യാപാരികളുടെ 2018ലെ വേതന പാക്കേജ് പരിഷ്‌കരിക്കുക, കേന്ദ്രം വീട്ടിക്കുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിക്കുക, കേന്ദ്ര വേതന വിഹിതം വര്‍ദ്ധിപ്പിക്കുക, വ്യാപാരിക്കും, സഹായിക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍ വരുത്തുക, ജോലി സ്ഥിരത ഉറപ്പ് വരുത്തുക, ഇപ്പോസ് മെഷ്യന്റെ തകരാറിന് ശാസ്വത പരിഹാരം കാണുക,
പഞ്ഞ മാസം കണക്കിലെടുത്തു മുഴുവന്‍ കാര്‍ഡിനും പുഴുങ്ങലരി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ സമരക്കാര്‍ ഉന്നയിച്ചു. ധര്‍ണ്ണയില്‍ താലൂക്ക് പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഇ. ശ്രീജന്‍, കെ.പി. അഷ്‌റഫ്, ഇല്ലക്കണ്ടി ബഷീര്‍, ടി. അബ്ദുല്‍ മജീദ് സംസാരിച്ചു. താലൂക്ക് സെക്രട്ടറി എം.പി. സുനില്‍കുമാര്‍ സ്വാഗതവും പ്രഭാകരന്‍ ചുള്ളിപ്പറമ്പ് നന്ദിയും പറഞ്ഞു
