പ്രളയത്തെ പേടിക്കേണ്ട; പ്രളയബാധിത പ്രദേശത്തുള്ളവര്‍ക്കായി ‘ഫ്‌ളോട്ടിങ് ഹൗസിന്‍റെ’ മാതൃക നിര്‍മിച്ച് യു കെ എഫ് കോളേജിലെ വിദ്യാര്‍ഥികള്‍

Kollam

കൊല്ലം: വെള്ളപ്പൊക്ക സാധ്യത ഏറെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായി വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ‘ഫ്‌ളോട്ടിങ് ഹൗസ്’ മാതൃക നിര്‍മിച്ച്പാരിപ്പള്ളി യുകെഎഫ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികള്‍.കോളേജില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഇന്നോവേഷന്‍ ഹബ്ബിന്റെ ഭാഗമായി നടന്ന പ്രോജക്ട് എക്‌സ്‌പോയിലാണ് ഫ്‌ളോട്ടിങ് ഹൗസ് എന്ന ആശയത്തെ മാതൃകയാക്കി നിര്‍മിതി തയ്യാറാക്കിയത്.കോളേജിലെ അവസാന വര്‍ഷവിദ്യാര്‍ഥികളായ അമല്‍.ആര്‍, എസ്.അഭയ്ദര്‍ശ്, വിഘ്‌നേഷ് വിജയന്‍, എസ്.ജെ.കാവ്യ, അഭില, ബിസ്മി, അഭിജിത്ത്.ടി.ജി എന്നിവരുള്‍പ്പെട്ട സംഘമാണ്ഫ്‌ളോട്ടിങ് ഹൗസ് മാതൃക നിര്‍മിച്ചത്.

കടല്‍നിരപ്പില്‍ നിന്നും താഴ്ന്ന പ്രദേശങ്ങളില്‍ തുടര്‍ച്ചയായി പ്രളയം ഉണ്ടാകുന്ന സാഹചര്യം മുന്നില്‍കണ്ടാണ് വിദ്യാര്‍ഥികള്‍ ഫ്‌ളോട്ടിങ് ഹൗസ് എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്.പത്തടി വരെ വെള്ളം ഉയര്‍ന്നാലും അത്രയും ഉയരം വീടും ഉയരുന്ന തരത്തിലാണ് ഫ്‌ളോട്ടിങ് ഹൗസുകളുടെ നിര്‍മാണ രീതി.ഭൂമിക്കടിയില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച ശേഷം അതിനു മുകളില്‍ ഭാരം കുറഞ്ഞ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചാകും ഇത്തരം വീടുകള്‍ നിര്‍മിക്കുന്നത്. ഇങ്ങനെ 5 മീറ്റര്‍ വരെ ഉയരത്തില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ ഇത്തരം വീടുകള്‍ക്ക് സാധിക്കും. വെള്ളം താഴുമ്പോള്‍ തിരികെ സാധാരണ നിലയില്‍ എത്തും.മള്‍ട്ടി വുഡ് ഉപയോഗിച്ച് ഭിത്തിയും സിമന്റ് ബോര്‍ഡ് ഉപയോഗിച്ച് തറയും നിര്‍മിക്കും.ഇത്തരത്തില്‍ നിര്‍മിക്കാന്‍ സാധിക്കുന്ന ഇരുനില വീടിന്റെ ഘടനയാണ് വിദ്യാര്‍ഥികള്‍ നിര്‍മിച്ചിരിക്കുന്നത്.

കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ്, പ്രിന്‍സിപ്പാള്‍ ഡോ. ഇ. ഗോപാലകൃഷ്ണ ശര്‍മ, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി. എന്‍. അനീഷ്, ഡീന്‍ അക്കാഡമിക്‌സ് ഡോ. ജയരാജു മാധവന്‍, ഡീന്‍ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പിടിഎ പാട്രണ്‍ എ. സുന്ദരേശന്‍, എക്‌സ്‌പോ കോഓര്‍ഡിനേറ്റര്‍മാരായ പ്രൊഫ. ബി. വിഷ്ണു, പ്രൊഫ. ചിത്തിര വേണു, പ്രൊഫ. ഇ. കെ. അനീഷ്, പ്രൊഫ. ലക്ഷ്മി വിക്രമന്‍, പ്രൊഫ. ഡി. ലക്ഷ്മി രാജ്, എസ്. റെജി സ്റ്റുഡന്റ് കോഓര്‍ഡിനേറ്റര്‍മാരായ അമര്‍നാഥ്.എസ്, ആരോമല്‍.ആര്‍.എം, ആകാശ്.എസ്, കിരണ്‍.എസ്, എസ്.അഭയ്ദര്‍ശ്, അഭിരാം.വി.എസ്, ലിബ രാജ്, വിഘ്‌നേശ് വിജയന്‍, അമല്‍.ആര്‍, അഭിജിത്ത്.എ എന്നിവര്‍ പ്രസംഗിച്ചു.