കൊക്കൂണ്‍ അന്താരാഷ്ട്ര ഹാക്കിംഗ് ആന്‍റ് സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് കൊച്ചിയില്‍

Kerala

കൊച്ചി: സൈബര്‍ സുരക്ഷാ രംഗത്തെ രാജ്യത്തെ ഏറ്റവും വലിയ കോണ്‍ഫറന്‍സായ കൊക്കൂന്‍ 16 മത് പതിപ്പ് ഒക്ടോബര്‍ മാസം 6,7 തീയതികളില്‍ കൊച്ചിയിലെ ഗ്രാന്റ് ഹയാത്തില്‍ വെച്ച് നടക്കും. സൈബര്‍ സുരക്ഷാ രംഗത്തെ പ്രമുഖര്‍, ഐടി പ്രൊഫഷണലുകള്‍, നിയമപാലകര്‍, ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവ പതിനായിരത്തോളം പ്രതിനിധികളാണ് കൊക്കൂണിന്റെ പതിനാറാം പതിപ്പില്‍ പങ്കെടുക്കുന്നത്.

കേരള പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷന്‍ (ISRA), ദി സൊസൈറ്റി ഫോര്‍ ദി പോലീസിംഗ് ഓഫ് സൈബര്‍ സ്‌പേയ്‌സ് (POLCYB), ബ്രിട്ടീഷ് കൊളംബിയ ആസ്ഥാനമായുള്ള നോണ്‍ പ്രോഫിറ്റ് ഏജന്‍സി, UNICEF, ICMEC, WeProtect തുടങ്ങിയ ഏജന്‍സികളുടെ സഹകരണത്തോടെ എല്ലാവര്‍ഷവും നടത്തി വരുന്ന ഇന്റര്‍നാഷണല്‍ സൈബര്‍ സെക്യൂരിറ്റി, ഡേറ്റാ പ്രൈവസി ആന്റ് ഹാക്കിംഗ് കോണ്‍ഫറന്‍സാണ് കൊക്കൂണ്‍.

ഈ കോണ്‍ഫന്‍സ് വഴി ലക്ഷ്യമിടുന്നതും, ചര്‍ച്ച ചെയ്യപ്പെടുന്നതും സൈബര്‍ സുരക്ഷയെ സംബന്ധിച്ച് ബോധവത്കരണം നടത്തുകയും, അവബോധം സൃഷ്ടിക്കുയുമാണ്. കൂടാതെ സൈബര്‍ സുരക്ഷാ രംഗത്തെ ഏറ്റവും പുതിയ അപ്പേഡേറ്റുകളും, ഹൈടെക് കുറ്റകൃത്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവ് നല്‍കുകയും അവ തടയുന്നതിന് വേണ്ടിയുളള കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കുയുമാണ് ലക്ഷ്യമിടുന്നത്.

സാക്ഷരത, ഇസാക്ഷരത, ആരോഗ്യം, നിയമം എന്നിവയുടെ കാര്യത്തില്‍ കേരളം എന്നും ഇന്ത്യയിലെ മാതൃകായായ സംസ്ഥാനമാണ്. എന്‍ഫോഴ്‌സ്‌മെന്റ്, പൊതുഭരണം മുതലായവ. സൈബര്‍ സുരക്ഷയിലും കേരളം അതിന്റെ പാതയില്‍ മുന്നേറി വരുകയാണ്. രാജ്യത്തെ പൊതു സ്വകാര്യ പങ്കാളിത്തത്തിന്റെ വിജയഗാഥയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ഡോം നടപ്പാക്കുന്നത്(http://www.cyberdome.kerala.gov.in/). കേരള പോലീസിന് കീഴില്‍ സൈബര്‍ ടെക്‌നോളജി രംഗത്തെ ഗവേഷണത്തിനും, ഡെവപ്പിനും വേണ്ടി വിഭാവനം ചെയ്തതായണ് സൈബര്‍ ഡോം. സൈബര്‍ സുരക്ഷയിലും, സാങ്കേതിക ഗവേഷണത്തിനുമായി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വിഭാവനം ചെയ്ത സൈബര്‍ ഡോമിലൂടെ സൈബര്‍ സുരക്ഷ, കേസ് അന്വേഷണം എന്നിവയിലൂടെ കുറ്റ കൃത്യങ്ങള്‍ തടയാന്‍ സാധിക്കുന്നുണ്ട്.

2022 ല്‍ നടന്ന കൊക്കൂണ്‍ കോണ്‍ഫറന്‍സ്, സൈബര്‍ സുരക്ഷ രംഗത്തും ഡേറ്റാ പ്രൈവസി എന്നിവയെ സംബന്ധിച്ചുള്ള രാജ്യത്തെ ശ്രദ്ധേയമായ കോണ്‍ഫറന്‍സ് ആയി മാറാന്‍ സാധിച്ചിട്ടുണ്ട്. ലോകോത്തര സൈബര്‍ വിദഗ്ധരുമായി ചേര്‍ന്ന് രാജ്യത്തെ തന്നെ സൈബര്‍ സുരക്ഷ, സ്വകാര്യത, ഹാക്കിംഗ് എന്നിവ ചര്‍ച്ച ചെയ്യപ്പെടുകയും സുരക്ഷാ സേനയും സ്വകാര്യ സംരംഭകരുമായും ചേര്‍ന്ന് പുതിയ നൂതന ആശയങ്ങള്‍ നടപ്പാക്കുകയും ചെയ്തിട്ടുമുണ്ട്.

സൈബര്‍ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും, നവീന സംരംഭങ്ങള്‍ അവതരിപ്പിക്കുന്നതിന് വേണ്ടി ലഭിക്കുന്ന പ്രത്യേക ഫ്‌ലാറ്റ് ഫോമാണ് കൊക്കൂണ്‍ സൈബര്‍ കോണ്‍ഫറന്‍സ്. സൈബര്‍ സുരക്ഷ, ഹൈടെക് കുറ്റകൃത്യങ്ങള്‍ എന്നിവയെക്കുറിച്ച് പൊതു അവബോധം സൃഷ്ടിക്കുന്നതിനും സുരക്ഷാ സേന, സര്‍ക്കാര്‍, വ്യവസായ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പുകള്‍, വിദ്യാര്‍ത്ഥികള്‍, എന്നിവര്‍ക്കുള്‍പ്പെടെ പുതിയ സാങ്കേതിക വിദ്യ തേടാനും ഇതിലൂടെ അവസരം ലഭിക്കുന്നു.

കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ വെച്ച് ഒക്ടോബര്‍ 4 മുതല്‍ 7 വരെയാണ് കൊക്കൂണിന്റെ 16 മത് പതിപ്പ് നടക്കുന്നത്. 4,5 തീയതികളില്‍ വര്‍ക്ക്‌ഷോപ്പുകളും, 6,7 തീയതികളിലും പ്രധാന കോണ്‍ഫറന്‍സുമാണ് നടക്കുക.

‘Connect | Collaborate | Cotnribute&quot ആണ് ഇത്തവണത്തെ കൊക്കൂണിന്റെ മുദ്രാവാക്യം.