സുല്‍ത്താന്‍ ബത്തേരി: അസംപ്ഷന്‍ എ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുടി നാട്ടറിവ് പഠനകേന്ദ്രം സന്ദര്‍ശിച്ചു. അന്യം നിന്ന് പോകുന്ന ഗോത്ര സംസ്‌കാരത്തേക്കുറിച്ചും നാട്ടറിവുകളെക്കുറിച്ചും തുടി ഡയറക്ടര്‍ ഫാദര്‍ ജേക്കബ് കുമ്മിണിയില്‍ കുട്ടികളുമായി സംവദിച്ചു. ഗോത്ര കലാകാരന്‍ ബാബു കുട്ടികള്‍ക്കായി നാടന്‍ പാട്ടുകള്‍ അവതരിപ്പിക്കുകയും വിവിധ വാദ്യോപകരണങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തു. കൈവിട്ടുപോകുന്ന പഴമയുടെ പെരുമ അടുത്തറിയാന്‍ കുട്ടികള്‍ക്ക് സാധിച്ചു. പച്ചമരുന്നുകളിലെ വൈവിധ്യവും നാട്ടുപച്ചപ്പും കുട്ടികള്‍ക്ക് നവ്യാനുഭവമായി.
അധ്യപകരായ ദിവ്യ എ പി, ജാസ്മിന്‍ ലോബോ, അനു വി ജോയി എന്നിവര്‍ നേതൃത്വം നല്‍കി
Very excellent info can be found on site.Blog monetyze