മകനെയും കുടുംബത്തെയും തീകൊളുത്തിയ ശേഷം വിഷം കഴിച്ച പിതാവും മരിച്ചു

Thrissur

തൃശൂര്‍: മകനെയും ചെറുമകനെയും തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ചിരുന്ന പിതാവ് മരിച്ചു. മകന്റെ കുടുംബത്തെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷമായിരുന്നു ജോണ്‍സന്‍ (67) വിഷ കഴിച്ചിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം നടന്നത്. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ജോണ്‍സണ്‍ മരണത്തിന് കീഴടങ്ങിയത്.

ജോണ്‍സണും ഭാര്യയും മകനും കുടുംബവുമാണ് വീട്ടിലുണ്ടായിരുന്നത്. അര്‍ദ്ധരാത്രി ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട ശേഷം ജോണ്‍സണ്‍ ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ അയല്‍ക്കാരാണ് മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചത്. ജോണ്‍സണെ അന്വേഷിച്ച് ചെന്നപ്പോഴാണ് വിഷം കഴിച്ചനിലയില്‍ കണ്ടത്.