ബസ് കാത്തിരിപ്പ് കേന്ദ്രം നാടിനു സമര്‍പ്പിച്ചു

Malappuram

വേങ്ങാപരത: കരിപ്പൂരില്‍ ജനുവരിയില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന ഉപഹാരമായി ഐ എസ് എം വേങ്ങാപരത യൂണിറ്റ് നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം അമരമ്പലം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ കെ. അനീഷ് ഉദ്ഘാടനം ചെയ്തു.

കെ. പി. ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. KNM നിലമ്പൂര്‍ മണ്ഡലം സെക്രട്ടറി കല്ലട കുഞ്ഞുമുഹമ്മദ്, ISM ജില്ലാ വൈസ് പ്രസിഡണ്ട് ഫസലുറഹ്മാന്‍ എളമ്പിലാക്കോട്, വി. കെ. അമീര്‍, വി. കെ. അബ്ദു, കെ.ജെ. ജോസ്, മുഹമ്മദ് കുനിക്കാടന്‍, കെ. സലാഹുദ്ദീന്‍ ഫാറൂഖി, ഗശിഹാബ്, K A ജലീല്‍, പി .കെ. അബ്ദുല്‍ റഷീദ് എന്നിവര്‍ സംസാരിച്ചു. A. നിഷാദ് , കെന്‍സ്, അന്‍ഷാദ്, പി. കെ. അന്‍വര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.