മംഗലാട്ട് ജാഗ്രത തുടരും

Kozhikode

ആയഞ്ചേരി: നിപ ബാധിത പ്രദേശമായ മംഗലാട്ട് കോറന്റയിന്‍ അവസാനിക്കുന്നത് വരെ ജാഗ്രത തുടരും. നിപ്പ വൈറസ് രോഗം വരുന്നതിനെ കുറിച്ചും മുന്‍കരുതലിനെ കുറിച്ചുമുള്ള നിര്‍ദ്ദേശങ്ങള്‍ 397 വീടുകള്‍ക്കും നല്‍കുന്നതിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ജന്തുക്കളിലൂടെയും പക്ഷികളിലൂടെയും പകരുന്ന രോഗമായത് കൊണ്ട് അവയുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം. വവ്വാലുകള്‍ ഭക്ഷിച്ച പഴങ്ങള്‍ ഒഴിവാക്കുകയും അവ തൊടേണ്ടി വന്നാല്‍ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുകയും വേണം.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പകരും. ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും അത് പൂണ്ണമായി ഇല്ലാതാവാന്‍ ഇനിയും സമയമെടുക്കും. നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വളണ്ടിയര്‍മാര്‍ വീടുകളില്‍ എത്തിക്കുന്നതോടൊപ്പം ഡങ്കിക്കൊതു നശീകരണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കുമെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു. ആശാ വര്‍ക്കര്‍ റീന, മാലതി ഒന്തമ്മല്‍, ദീപ തിയ്യര്‍കുന്നത്ത്, സതി തയ്യില്‍, നിഷ മനത്താമ്പ്ര താഴ കുനി, രഷില എള്ളോടി,ഷൈനി വെള്ളോടത്തില്‍, മേഘ പൊട്ടന്റവിട തുടങ്ങിയവര്‍ സംബന്ധിച്ചു.