കോഴിക്കോട്: ഫൂട്ട് വെയര്‍ മാനുഫാക്‌ച്ചേര്‍സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും സ്‌റ്റൈലോ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ്ങ് ഡയറക്ടറുമായിരുന്ന സി പി അബൂബക്കറിന്റെ നിര്യാണത്തില്‍ ഫുമ ഓഫിസില്‍ അനുസ്മരണയോഗം ചേര്‍ന്നു. പ്രസിഡന്റ് രജിത് മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ടി സുകുമാരന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ എസ് ഐ ഡി സി ഡയറക്ട് ബോര്‍ഡ് മെമ്പര്‍ വി കെ സി റസാഖ്, കെ എസ് എസ് ഐ എ സംസ്ഥാന വൈസ് പ്രസിഡന്റ് എ വി സുനില്‍നാഥ്, സി ഐ എഫ് ഐ കേരള ചാപ്പ്റ്റര്‍ ചെയര്‍മാന്‍ പി പി മുസമ്മില്‍, കെ എസ് എസ് ഐ എ ജില്ലാ സിക്രട്ടറി ബാബു മാളിയേക്കല്‍, ഫ്യൂമ വൈസ് പ്രസിഡന്റ് ടി ബഷീര്‍ എന്നിവര്‍ സംസാരിച്ചു.