പ്രവാസി എഴുത്തുകാരൻ സലീം അയ്യനേത്ത് ദർശനം ഗ്രന്ഥശാല സന്ദർശിച്ചു

Kozhikode

കോഴിക്കോട് : അബൂദാബി ശക്തി അവാർഡ് ഉൾപ്പെടെ നേടിയ പ്രമുഖ പ്രവാസി എഴുത്തുകാരൻ കാളാണ്ടിത്താഴം ദർശനം ഗ്രന്ഥാലയം സന്ദർശിച്ചു. ദുബൈ ഡൽഹി സ്കൂളിലെ സീനിയർ ലൈബ്രേറിയനായ സലിം അയ്യനേത്ത് മലപ്പുറം ചമ്രവട്ടം സ്വദേശിയാണ്. 4 വർഷമായി തുടർന്നു വരുന്ന ദർശനം ഓൺലൈൻ വായന മുറിയിലെ മത്സര വിജയികൾക്ക് സമ്മാനിക്കാൻ തൻ്റെ ചെറുകഥാ സമാഹരങ്ങളായ ഡിബോറ( പാം സാഹിത്യ സഹകരണ സംഘം), മലപ്പുറം മെസ്സി ( ബാഷോ ) , നോവൽ ബ്രാഹ്മിൻ മൊഹല്ല ( ഒലിവ്) എന്നിവ ദർശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോൺസണ് കൈമാറി. ദർശനം സീനിയർ വൈസ് പ്രസിഡൻ്റ് സി പി ആയിഷബി, വനിത വേദി ജോയിൻ്റ് കൺവീനർ പി കെ ശാന്ത, ദർശനം മുതിർന്ന പൗരവേദി കൺവീനർ കെ ടി ഫിലിപ്പ്, വയോമിത്രം മെഡിക്കൽ ഓഫീസർ ഡോക്ടർ അമീറ എന്നിവർ സംബന്ധിച്ചു. എം എ ജോൺസൺ, സെക്രട്ടറി , ദർശനം ഗ്രന്ഥശാല , കാളാണ്ടിത്താഴം. 9745030398