യുവാവ് പതിനേഴുകാരിയെ കുത്തിയതിന് കാരണം വിവാഹത്തില്‍ നിന്നുള്ള പിന്മാറ്റം

Crime

കോഴിക്കോട്: യുവാവ് പതിനേഴുകാരിയെ കുത്തി പരുക്കേല്‍പ്പിച്ചതിന് കാരണം വിവാഹ നിശ്ചയത്തില്‍ നിന്നുള്ള പിന്മാറ്റം കാരണം. യുവതി വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിന്റെ വിരോധത്തിലാണ് പ്രതി കൃത്യം ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കല്ലാച്ചി ടൗണില്‍ വച്ചായിരുന്നു വാണിമേല്‍ നിടുംപറമ്പ് നടുത്തറേമ്മല്‍ കോട്ട അര്‍ഷാദ് പതിനേഴുകാരിയായ പെണ്‍കുട്ടിയെ കുത്തി പരുക്കേല്‍പ്പിച്ചത്. പെണ്‍കുട്ടിയെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ കല്ലാച്ചി പി പി സ്‌റ്റോര്‍ ഉടമ പി പി അഫ്‌സല്‍(45)നും പരിക്കേറ്റിരുന്നു.

യുവാവ് തന്നെ ആക്രമിച്ചതിന് കാരണം വിവാഹത്തില്‍ നിന്ന് പിന്‍വാങ്ങിയതിന്റെ വിരോധമാണെന്ന് അക്രമത്തിന് പിന്നിലെന്ന് പെണ്‍കുട്ടി പറഞ്ഞു. നഴ്‌സറി അധ്യാപക കോഴ്‌സ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കുപോകുന്ന വഴിയിലാണ് പെണ്‍കുട്ടിക്ക് അക്രമണം നേരിടേണ്ടി വന്നത്. ആദ്യം പെണ്‍കുട്ടിയുടെ മുഖത്ത് അടിച്ചു. പിന്നീട് ഓടിരക്ഷപ്പെടുന്നതിനിടെ കത്തിയെടുത്ത് കുത്തുകയായിരുന്നു.

പ്രവാസിയായ അര്‍ഷാദും യുവതിയും തമ്മില്‍ എട്ടുമാസം മുമ്പാണ് വിവാഹം നിശ്ചയിച്ചത്. പിന്നീട് അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് കല്യാണത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ പെണ്‍കുട്ടി തീരുമാനിക്കുകയായിരുന്നു. ഇതോടെ അര്‍ഷാദ് ഫോണ്‍ വഴിയും മറ്റും ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ഭീഷണിയെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം താമസ സ്ഥലം മാറിയിരുന്നു. എന്നാല്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയാണ് യുവാവ് ചെയ്തത്.