കാര്‍ മതിലില്‍ ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Kozhikode

കോഴിക്കോട്: കാര്‍ മതിലില്‍ ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഇരിങ്ങണ്ണൂര്‍ സ്വദേശി സി കെ മുഹമ്മദ് സിനാനാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് നാദാപുരം തലശേരി സംസ്ഥാന പാതയിലാണ് അപകടം.

കാറില്‍ ഓപ്പമുണ്ടായിരുന്നയാളെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച മുഹമ്മദ് സിനാന്‍ എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് റാഷിദ് ബുഖാരിയുടെ മകനാണ്.