പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 19 കാരന്‍ അറസ്റ്റില്‍

Crime

ന്യൂദല്‍ഹി: പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച 19 കാരനെ അറസ്റ്റ് ചെയ്തു. കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഏരിയയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പീഡന ശേഷം മുങ്ങിയ പ്രതിയെ ഉത്തര്‍പ്രദേശില്‍ നിന്നാണ് പിടികൂടിയത്.

പീഡനത്തിന് ശേഷം പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം വീട്ടുകാര്‍ അറിയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ കാര്യം ആശുപത്രിയി ജീവനക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം ആശുപത്രിയില്‍ എത്തി പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്തു.

വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസാണ് ഇബ്രാന്‍ (19) എന്ന പ്രതിയെ യു പിയിലെ ഖോറയില്‍ നിന്ന് പിടികൂടിയത്. പ്രതി തയ്യല്‍ക്കട നടത്തുന്നയാളാണെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.