സ്റ്റാർ കെയർ ഹോസ്പിറ്റൽ കെഎസ്ആർടിസി ബസ്റ്റാൻഡിൽ ശുചീകരണം നടത്തി

Kozhikode

കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റൽ കോഴിക്കോട് കെഎസ്ആർടിസി ബസ്റ്റാൻഡിന്റെ മുൻഭാഗവും പരിസരവും വൃത്തിയാക്കി. പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളെല്ലാം ശേഖരിച്ച് നീക്കം ചെയ്തു. കെ എസ് ആർ ടി സി ബസ് ടെർമിനൽ സ്റ്റേഷന്റെ മുൻഭാഗത്ത് പൂന്തോട്ടം ഉൾപ്പെടെയുള്ളവ സജ്ജീകരിച്ച് പരിസ്ഥിതി സൗഹൃദാന്തരീക്ഷം ഒരുക്കാനും ധാരണയായി. കെഎസ്ആർടിസി അസിസ്റ്റന്റ് എൻജിനീയർ രവീന്ദ്രൻ ധാരണാപത്രം കൈമാറി.