കണ്ണൂര്‍: ഒരു റബി ഉല്‍ അവ്വല്‍ 12നാണ് ലോകാനുഗ്രഹിയായ പ്രവാചകന്‍ മുഹമ്മദ് നബി (സ) ഈ ലോകത്തോട് വിട പറഞ്ഞെതെന്ന ചരിത്ര സത്യം തമസ്‌ക്കരിച്ചു കൊണ്ടാണ് ഇന്ന് ചിലര്‍ ഇതേ ദിവസത്തില്‍ ആഘോഷത്തിമര്‍പ്പില്‍ ആഹ്ലാദിക്കുന്നതെന്നും ഇത് പ്രവാചക നിന്ദയും പ്രവാചക അധ്യാപനങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥ വിശ്വാസികള്‍ ഇത്തരം ആഘോഷങ്ങളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതാണ്.
ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, സെക്രട്ടറി കെ എല്‍ പി ഹാരിസ്, ജില്ലാ സെക്രട്ടറി ഡോ. അബ്ദുല്‍ ജലീല്‍ ഒതായി, ടി മുഹമ്മദ് നജീബ്, ആര്‍ അബ്ദുല്‍ ഖാദര്‍ സുല്ലമി, പി ടി പി മുസ്തഫ, അബ്ദുല്‍ സത്താര്‍ ഫാറൂഖി, നാസര്‍ ധര്‍മ്മടം, സൈദ് കൊളേക്കര പ്രസംഗിച്ചു.